ജോ അലക്സാണ്ടറുടെ സംസ്കാരം 29 ന്
Saturday, April 22, 2017 8:41 AM IST
ന്യൂയോർക്ക്: ടോക്കിയോയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായ ജോ അലക്സാണ്ടറുടെ സംസ്കാരം ഏപ്രിൽ 29ന് (ശനി) 10ന് റോക് ലാൻഡ് കൗണ്ടിയിലെ പേൾ റിവറിൽ സെന്‍റ് ഏഡൻ കാത്തലിക് ചർച്ചിൽ (23 സൗത്ത് റെൽഡ് ്രെഡെവ്, പേൾ റിവർ, ന്യു യോർക് 10965) നടക്കും.

പേൾ റിവറിൽ താമസിക്കുന്ന റിട്ട. എംടിഎ ഉദ്യോഗസ്ഥൻ പുനലൂർ ചിറക്കൽ പുരയിടത്തിൽ അലക്സാണ്ടറിന്‍റെയും റോക്ലാൻഡ് സൈക്യാട്രിക് സെന്‍റർ റിട്ട. ഉദ്യോഗസ്ഥ തൊടുപുഴ തഴുവംകുന്ന് കപ്യാരുമലയിൽ ഡെയ്സി അലക്സാണ്ടറുടെയും മകനാണ് പരേതനായ ജോ.

ഭാര്യ ഹെതർ, മകൾ മായ (7), ഏക സഹോദരൻ ജിമ്മി.

പൊതുദർശനം 27ന് വൈകുന്നേരം ആറു മുതൽ എട്ടു വരെയും 28ന് ആറു മുതൽ ഒന്പതു വരെയും ന്യൂസിറ്റിയിലെ ഹിഗിൻസ് ഫ്യൂണറൽ ഹോമിൽ. (321 സൗത്ത് മെയിൻ സ്ട്രീറ്റ്, ന്യു സിറ്റി, ന്യൂയോർക് 10956).