മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി
Saturday, April 22, 2017 8:42 AM IST
ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിൽ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി ആചരിച്ചു. ഓശാന ഞായറിലെ തിരുക്കർമങ്ങൾക്ക് വികാരി ഫാ. തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ചു. യുവജന വർഷം പ്രമാണിച്ച് പെസഹാ ദിനത്തിൽ കാൽകഴുകൾ ശ്രുശ്രുഷയിൽ 12 യുവജനങ്ങൾ പങ്കെടുത്തു. ദുഃഖ വെള്ളിയുടെ തിരുക്കർമങ്ങളിൽ ഫാ. തോമസ് മുളവനാൽ ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ നേതൃത്വം നൽകി. ഈസ്റ്റർ ദിനത്തിലെ തിരുക്കർമങ്ങൾക്ക് വികാരി ഫാ. തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ബോബൻ വട്ടംപുറത്ത് വചന സന്ദേശം നൽകി.

കർത്താവിന്‍റെ ഉയിർപ്പിന്‍റെ ദൃശാനുഭവം ശബ്ദവെളിച്ചത്തോടെ നവീനാനുഭവമാക്കാൻ മാത്തച്ചൻ ചെമ്മാച്ചേൽ , ജിനോ കക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. കൈക്കാരൻമ്മാരായ റ്റിറ്റോ കണ്ടാരപ്പള്ളിൽ, പോൾസണ്‍ കുളങ്ങര, ജോയിച്ചൻ ചെമ്മാച്ചേൽ, സിബി കൈതക്കത്തൊട്ടിയിൽ, ടോണി കിഴക്കേക്കുറ്റ് സിസ്റ്റർ സിൽവേരിയൂസ്, സിസ്റ്റർ ജെസിനാ, സിസ്റ്റർ ജൊവാൻ എന്നിവർ വിശുദ്ധ വാരാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.