നോർത്ത് അമേരിക്കൻ- യൂറോപ്പ് ഭദ്രാസന ട്രസ്റ്റിയായി ഫിലിപ്പ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു
Sunday, April 23, 2017 2:17 AM IST
ഡാളസ്: മലങ്കര മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ - യൂറോപ്പ് ഭദ്രാസന ട്രസ്റ്റിയായി പ്രഫ. ഫിലിപ്പ് തോമസ് സിപിഎയെ ഭദ്രാസന കമ്മറ്റി തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നു വർഷത്തെ സേവനത്തിലൂടെ നേടിയെടുത്ത സാന്പത്തീക പുരോഗതി ഭദ്രാസനത്തിനു ചരിത്ര നേട്ടമായി എന്നും മാനിക്കപ്പെടും.

ഡാളസ് കൗണ്ടിയിൽ 24-ൽപരം വർഷം റവന്യു ഓഡിറ്ററായി സേവനം അനുഷ്ഠിക്കുകയും 2004-ൽ ഫിനാഷ്യൽ ഓഫീസറായി വിരമിക്കുകയും ചെയ്ത പ്രഫ. ഫിലിപ്പ് തോമസിനു വിശ്വസ്ത സേവനത്തിനു ധാരാളം അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫിനാഷ്യൽ ഓഫീസറായി ജോലിചെയ്യവേ, ഡാളസ് ബ്രുക് ഹെവൻ
കൗണ്ടി കോളേജിൽ അക്കൗണ്ട് വിഷയത്തിൽ 1986 മുതൽ പാർട്ട് ടൈം പ്രഫസറായും 2005 മുതൽ ഫുൾ ടൈം ആയും അധ്യാപനം നിർവഹിച്ചു.

കേരളാ യൂണിവേഴ്സിറ്റിയിനിന്നും സയൻസിൽ നിന്നും ഉന്നത മാർക്കിൽ ബാച്ചിലർ ഡിഗ്രി നേടുകയും, തുടർന്ന് അമേരിക്കയിലേക്ക് കുടിയേറി ഡിട്രോയിറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനെസ്സിൽ മാസ്റ്റർ ബിരുദവും നേടിയെടുത്തു. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയ ഫിലിപ് ഡാളസിലേക്കു താമസം മാറുകയും ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്നും അക്കൗണ്ടിംഗിൽ ബിരുദവും, സിപിഎയും കരസ്ഥമാക്കി.

ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകാംഗം ആയ ഇദ്ദേഹം ഒരു നല്ല ബൈബിൾ പ്രഭാഷകൻ കൂടിയയാണ്. പ്രഫ.ഫിലിപ്പ് ഡാളസിൽ കുടുംബമായി താമസിച്ചു വരുന്നു. കോട്ടയം-പാന്പാടി സ്വദേശിയായ ഇദ്ദേഹത്തിനു രണ്ടു മക്കളാണ്. മനോജ്, മായ. ശോശാമ്മ തോമസാണ് ഭാര്യ.

റിപ്പോർട്ട്: എബി മക്കപ്പുഴ