ഐപിഎല്ലിൽ മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം 27ന്
Monday, April 24, 2017 6:05 AM IST
ഹൂസ്റ്റണ്‍: ഇന്‍റർനാഷണൽ പ്രെയർ ലൈനിന്‍റെ ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നു. മാർത്തോമ വലിയ മെത്രാപ്പോലീത്തായുടെ നൂറാമത് ജന്മദിനമായ ഏപ്രിൽ 27 ന് നടക്കുന്ന ഇന്‍റർനാഷണൽ ടെലികോണ്‍ഫറൻസിൽ മാർത്തോമ സഭ ബിഷപ് സ്ഥാനാർഥിയായ റവ. സാജു പാപ്പച്ചനാണ് ഉദ്ഘാടന പ്രസംഗം നിർവഹിക്കുന്നത്. ആത്മായ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ തിരുമേനിക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കും.

ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവേൽ (ഡിട്രോയിറ്റ്) തിരുവല്ലയിൽ തിരുമേനിയെ സന്ദർശിച്ചു ആശംസകൾ അറിയിക്കുകയും ജന്മദിന കാർഡ് കൈമാറുകയും ചെയ്തു.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വിവിധ വിഷയങ്ങൾക്കായും തിരുവചന കേൾവിക്കായും ഒത്തു ചേരുന്ന വേദിയാണ് ഐപിഎൽ. 27ന് (വ്യാഴം) ന്യൂയോർക്ക് ടൈം രാത്രി ഒന്പതിനാണ് ഇതിലേക്ക് വിളിക്കേണ്ടത്. ലോകത്തിന്‍റെ ഏതു കോണിലിരുന്നും സൗജന്യമായി ടെലികോണ്‍ഫറൻസിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് കോർഡിനേറ്റർമാരായ റ്റി.എ. മാത്യു (ഹൂസ്റ്റണ്‍) സി.വി. സാമുവേൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 1641715 0665 കോഡ് 530 464.

റിപ്പോർട്ട്: പി.പി. ചെറിയാൻ