ഡാളസ് കേരള അസോസിയേഷൻ മെന്‍റൽ മാത്സ് മത്സരം മേയ് ആറിന്
Tuesday, April 25, 2017 6:25 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന വാർഷിക മെന്‍റൽ മാത്സ് മത്സരങ്ങൾ മേയ് ആറിന് ഗാർലന്‍റ് ബൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്നു.

രാവിലെ പത്ത് മുതൽ നടക്കുന്ന മത്സരങ്ങളിൽ എട്ടു മുതൽ 12 വരെയുള്ള ഗ്രേഡ് വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: സോണിയ തോമസ് (എഡ്യുക്കേഷൻ ഡയറക്ടർ) 972 765 0308.

റിപ്പോർട്ട്: പി.പി. ചെറിയാൻ