ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഈസ്റ്റർ ആഘോഷങ്ങൾ 29-ന്
Wednesday, April 26, 2017 4:15 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല സംഘടനകളിൽ ഒന്നായ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ (ICAA) ഈസ്റ്റർ ആഘോഷങ്ങൾ ശനിയാഴ്ച്ച വൈകിട്ട് ന്യൂ യോർക്ക് വൈറ്റ് പ്ലൈൻസിലുള്ള റോയൽ പാലസിൽ (Royal Palace 77 Knollwood Rd, White Plains, NY 10607, April 29th 2017, 5.30 PM to 9.30 PM.) വച്ചു സമുചിതമായി ആഘോഷിക്കുമെന്നു പ്രസിഡന്‍റ് ജോണ്‍ കെ ജോർജ്, സെക്രട്ടറി ലിജോ ജോണ്‍ എന്നിവർ അറിയിച്ചു.

ഈസ്റ്റർ ആഘോഷങ്ങൾ വിജയപ്രദമാക്കുവാൻ എല്ലാ മലയാളി കാത്തലിക് സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണം ട്രസ്റ്റി ബോർഡ് ചെയർപേഴ്സണ്‍ മേരി ഫിലിപ്പ് അഭ്യർത്ഥിച്ചു. വൈസ് പ്രസിഡന്‍റ് ജോഫ്രിൻ ജോസ്, ജോയിന്‍റ് സെക്രട്ടറി പോൾ ജോസ്, ട്രഷറർ സാബു മാർക്കോസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ഷൈജു കളത്തിൽ, ജോസ് മലയിൽ, ആന്േ‍റാ വർക്കി, സുരേഷ് തോമസ് ഓഡിറ്റർമാരായി ജോർജ് കൊട്ടാരം, ഫിലിപ്പ് കുര്യൻ, ട്രസ്റ്റി ബോർഡ് ചെയർ പേഴ്സണ്‍ മേരി ഫിലിപ്പ്, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ജോണ്‍ പോൾ, അംഗങ്ങൾ ആയ ജോസ് കാനാട്ട്, ജോബുക്കുട്ടി, തോമസ് തോമസ്, ജോസ് കളപ്പുര, ജിൻസ്മോൻ സക്കറിയ, ചെറിയാൻ ചക്കാലപ്പടിക്കൽ എന്നിവരും ഈസ്റ്റർ ആഘോഷങ്ങളിലേക്കു എല്ലാ വിശ്വാസികളെയും ക്ഷണിച്ചു.

ആഘോഷങ്ങൾക്കു ശേഷം സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളോടൊപ്പം ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക് നടത്തുന്ന മ്യൂസിക്കൽ നെറ്റും തുടർന്നു വിഭവ സമൃദ്ധമായ ഡിന്നറും സംഘടിപ്പിച്ചിട്ടുണ്ട്. ന്യൂയോർക്ക്, ന്യൂജേഴ്സി എന്നിവടങ്ങളിലുള്ള ആധ്യാത്മിക, സാമൂഹ്യ രംഗത്തെ പ്രഗത്ഭരും, ക്ഷണിക്കപ്പെട്ട അതിഥികളും ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കും.

റിപ്പോർട്ട്: ബിജു കൊട്ടാരക്കര