ഷിക്കാഗോ ചാപ്റ്റർ എസ്എംസിസിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 30-ന്
Thursday, April 27, 2017 12:25 AM IST
ഷിക്കാഗോ: 207- 18-ലേക്കുള്ള ഷിക്കാഗോ ചാപ്റ്റർ എസ്എംസിസിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 30നു ഞായറാഴ്ച രാവിലെ 9.30-നു കത്തീഡ്രൽ പാരീഷ് ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്.

സീറോ മലബാർ രൂപതാ ചാൻസിലർ റവ.ഫാ. ജോണിക്കുട്ടി പുലിശേരി മുഖ്യാതിഥിയായിരിക്കും. കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിലും, രൂപതാ ചാൻസിലർ റവ.ഫാ. ജോണിക്കുട്ടി പുലിശേരിയും എസ്എംസിസിയുടെ അടുത്ത രണ്ടുവർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം നടത്തുന്നതാണ്.

പ്രവർത്തനോദ്ഘാടനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡന്‍റ് ഷിബു അഗസ്റ്റിൻ അറിയിച്ചു. മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം