കണ്‍വൻഷൻ രജിസ്ട്രേഷൻ അവസാനിച്ചു, കെഎച്ച്എൻഎയ്ക്കു പുതു ചരിത്രം
Friday, April 28, 2017 2:27 AM IST
ഷിക്കാഗോ: കണ്‍വെൻഷനു രണ്ടു മാസം മുൻപേ രജിസ്ട്രേഷൻ പൂർത്തിയാക്കി കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പുതു ചരിത്രം എഴുതി. ഏപ്രിൽ 25 നു രജിസ്ട്രേഷൻ പൂർത്തിയായതായി സെക്രട്ടറി രാജേഷ് കുട്ടി അറിയിച്ചു. ഉയർന്ന നിരക്കിലുള്ള പാക്കേജിൽ മാത്രമാണ് വളരെ കുറച്ചു രജിസ്ട്രേഷൻ അവശേഷിക്കുന്നതെന്നു അദ്ദേഹം അറിയിച്ചു. ജൂലൈ ഒന്നു മുതൽ നാലു വരെ ഡിട്രോയിറ്റിൽ നടക്കുന്ന ഗ്ലോബൽ കണ്‍വെൻഷനു മുൻപില്ലാത്തവിധം ആവേശോജ്വലമായ പ്രതികരണം ആണ് അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിൽ നിന്ന് ലഭിച്ചത് . പ്രസിഡന്‍റ് സുരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ അമേരിക്കയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചു സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ച വയ്ക്കാൻ ഒരു ടീം എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്കെത്തുന്ന സൂചനയാണ് വളരെ നേരത്തെ അവസാനിച്ച രജിസ്ട്രേഷൻ.1600 മുതൽ 1800 പേർ കണ്‍വൻഷനിൽ പങ്കെടുക്കുമെന്നു കരുതപ്പെടുന്നു

യുവ, സേവാ കമ്മിറ്റി, വിമൻസ് ഫോറം , ആത്മീയ വേദി, യൂത്ത് കമ്മിറ്റി, സ്കോളർഷിപ്പ് കമ്മിറ്റി തുടങ്ങി അനേകം കർമ്മ നിരതമായ സമിതികളുടെ മികച്ച പ്രവർത്തനങ്ങൾക്കു സാക്ഷ്യം വഹിച്ചത്. കഐച്ച്എൻഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യം ഉറപ്പിച്ച കണ്‍വെൻഷനിൽ കേരളീയ സാംസ്കാരിക തനിമ വിളിച്ചോതുന്ന കേരളത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ക്ഷേത്ര കലകൾ ഉൾപ്പടെ നിരവധി പരിപാടികൾ ആണ് ആസൂത്രണം ചെയ്യപ്പെടുന്നത്. ആത്മീയ -രാഷ്ട്രീയ -സാഹിത്യ- സിനിമാ മേഖലകളിലെ പ്രശസ്ത വ്യക്തികൾ ചടങ്ങിനെത്തും. രഞ്ജിത്ത് നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം