ഫിലാഡൽഫിയയിൽ മാപ്പ് മാതൃദിനാഘോഷം മേയ് 13ന്
Friday, April 28, 2017 8:10 AM IST
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) മാതൃദിനാഘോഷം മേയ് 13ന് (ശനി) നടക്കും. വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതു വരെ അസൻഷൻ മാർത്തോമ പള്ളി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.

1908ൽ ആദ്യമായി ആൻ ജെർവീസ് തന്‍റെ അമ്മയെ ആദരിക്കുന്നതിനായി ആരംഭിച്ച ദിനം, 1914 മേയ് രണ്ടാം ഞായറാഴ്ച മാതൃദിനമായി പ്രസിഡന്‍റ് വുഡ്രോ വിൽസണ്‍ പ്രഖ്യാപിച്ചു. തുടർന്നു എല്ലാവർഷവും മേയ് രണ്ടാം ഞായറാഴ്ച അമ്മമാരുടെ ദിനമായി വേർതിരിച്ച് ആഘോഷിക്കുന്നു. മാതാപിതാഗുരുദൈവം എന്നതാണ് ഭാരതീയ സംസ്കാരത്തിന്‍റെ അടിത്തറ.

എന്നും ആദരിക്കപ്പെടേണ്ട വ്യക്തിത്വത്തിന് ഉടമകളാണ് മാതാക്കൾ. എങ്കിലും വർഷത്തിലൊരിക്കൽ അവർക്കായി മാത്രം ഒരു ദിനം.

കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) പ്രസിഡന്‍റ് സ്വപ്ന രാജേഷും ഡെലവേർ വാലി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് അബിതാ ജോസും മുഖ്യപ്രാസംഗികരായിരിക്കുമെന്ന് വനിതാ വിഭാഗം ചെയർപേഴ്സണ്‍ സിബി ചെറിയാനും കണ്‍വീനർ ലിസി തോമസും അറിയിച്ചു.

ഈവർഷത്തെ മാതൃദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ മാപ്പ് വനിതാ വിഭാഗം സിബി ചെറിയാന്‍റെ നേതൃത്വത്തിൽ കോഓർഡിനേറ്റർ ലിസി തോമസ്, പ്രസിഡന്‍റ് അനു സ്കറിയ എന്നിവരടങ്ങിയ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: അനു സ്കറിയ (പ്രസിഡന്‍റ്) 267 496 2423, ചെറിയാൻ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറർ) 201 446 5027, സിബി ചെറിയാൻ (വിമൻസ് ഫോറം ചെയർപേഴ്സണ്‍) 201 216 9169, ലിസി തോമസ് (കണ്‍വീനർ) 267 441 2109, സന്തോഷ് ഏബ്രഹാം (പിആർഒ) 215 605 6914.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം