കോട്ടയം സിഎംഎസ് കോളജ് പൂർവവിദ്യാർഥി സംഘടന ഷിക്കാഗോ സമ്മേളനം
Saturday, April 29, 2017 12:02 AM IST
ഷിക്കാഗോ: ഇരുനൂറാം വാർഷികം ആഘോഷിക്കുന്ന കോട്ടയം സിഎംഎസ് കോളജിന്‍റെ പൂർവ്വ വിദ്യാർത്ഥി സമ്മേളനവും ദ്വിശതാബ്ദി ഒത്തുചേരലും ഏപ്രിൽ ഇരുപത്തി ഒൻപതിന് രാവിലെ ഒന്പതിനു സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഓഡിറ്റോറയത്തിൽ (7800 ലയണ്‍സ് മോർറ്റൻഗ്രൂവ്, ഇലിനോയ്സ് 60016.) വച്ച് നടത്തപ്പെടുന്നതാണ്.

ഗ്ലോബൽ അലുമിനി അസോസിയേഷൻ പ്രസിഡന്‍റും, സിഎംഎസ് കോളജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫസർ സി. എ. ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. റോയി സാം ഡാനിയേൽ ദ്വിശതാബ്ദി സന്ദേശം നൽകുന്നതുമാണ്.

ഇലിനോയ്സ് സംസ്ഥാനത്തുള്ള എല്ലാ സിഎംഎസ് കോളജ് പൂർവ്വ വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വിവരങ്ങൾക്ക് : റോയി സാം ഡാനിയേൽ: 267 216 6283, ജോയി ചെമ്മാച്ഛൽ: 312 560 1600, പീറ്റർ കുളങ്ങര: 847 951 4476, എബിജോസഫ്: 331 202 5013, ജോയി നെടിയകാലായിൽ: 847 910 1068, ഏബ്രഹാം ജോസഫ്(അബൂജീ): 847 302 1350.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം