ദിലീപ് ഷോക്ക് ഡാളസിൽ ഉജ്ജ്വല സ്വീകരണം
Saturday, April 29, 2017 7:39 AM IST
ഡാളസ്: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്നു വരുന്ന സംസ്കാരിക, മതപഠന പാഠശാലയ്ക്ക് ക്ലാസ് മുറികൾ നിർമിക്കാനുള്ള ധന ശേഖരണാർഥം സംഘടിപ്പിച്ചിരിക്കുന്ന ന്ധദിലീപ് ഷോ 2017’ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്‍റ് രാമചന്ദ്രൻ നായർ അറിയിച്ചു.

തികച്ചും പുതുമ നിറഞ്ഞതും വ്യത്യസ്തമായതുമായ കലാപരിപാടികൾ, അനേകനാളത്തെ തയാറെടുപ്പുകൾക്കുശേഷം അമേരിക്കൻ മലയാളികൾക്ക് കാഴ്ചവയ്ക്കുവാനുമാണ് വലിയ ഒരു സംഘവുമായി ഞങ്ങൾ എത്തിയിരിക്കുന്നതെന്ന് ദിലീപ് ഷോ സംവിധായകാൻ നാദിർ ഷാ അഭിപ്രായപ്പെട്ടു. കലാവിരുന്നിൽ, ദിലീപിനോടൊപ്പം കാവ്യ മാധവൻ, റിമി ടോമി, നമിത പ്രമോദ്, രമേഷ് പിഷാരടി, ധർമജൻ, സ്വസിക എന്നിവരടങ്ങുന്ന നിരവധി പ്രശസ്ത കലാപ്രതിഭകൾ അണിനിരക്കും.

ഡാളസിലെ ഫെയർ പാർക്കിലെ മ്യൂസിക് ഹാളിൽ ഏപ്രിൽ 29ന് (ശനി) വൈകുന്നേരം ആറിന് അരങ്ങേറുന്ന താരഷോ കാണികൾക്ക് മികച്ച ഒരു അനുഭവമായിരിക്കുമെന്ന് ട്രസ്റ്റി ചെയർമാൻ കേശവൻ നായർ അറിയിച്ചു.