നാറ്റീവ് അമേരിക്കൻ മിഷൻ വിബിഎസ് ഒക്‌ലോഹമയിൽ ജൂണ്‍ 4 മുതൽ 9 വരെ
Thursday, May 18, 2017 6:57 AM IST
ഒക്‌ലോഹമ: മാർത്തോമ്മാ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം നാറ്റീവ് അമേരിക്കൻ മിഷൻ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്‌ലോഹമ ബ്രോക്കൻ ബോയിൽ ജൂണ്‍ 4 മുതൽ 9 വരെ വെക്കേഷൻ ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നു. മാർത്തോമ്മാ സഭയുടെ കീഴിൽ തുടർച്ചയായി പതിനഞ്ചാമത് വർഷമാണ് ഒക്‌ലോഹമ വിബിഎസ് നടത്തുന്നത്. ബ്രോക്കൻബൊ ഇസ്രയേൽ ഫോൾസം ക്യാന്പിലാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.

ജൂണ്‍ നാലിന് ആരംഭിക്കുന്ന വിബിഎസിൽ ബൈബിൾ പഠനം, ഗാനപരിശീലനം, ധ്യാന പ്രസംഗങ്ങൾ, ക്രാഫ്റ്റ്, പാചകം, കലാകായിക വിനോദങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 5 മുതൽ 20 വയസ് വരെയുള്ളവർക്ക് വിബിഎസിൽ പങ്കെടുക്കാം. ജൂണ്‍ 8 ന് വൈകിട്ട് പതിനഞ്ചാമത് വാർഷികാഘോഷങ്ങൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിബിഎസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കണ്‍വീനർ റവ. ഡെന്നിസ് ഏബ്രഹാമച്ചനെ 215 698 1023 നന്പറിൽ ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ