മലയാളം സൊസൈറ്റി ഹ്യൂസ്റ്റൻ 'മലയാള ഭാഷയുടെ ഭാവി'
Friday, May 19, 2017 6:43 AM IST
ഹ്യൂസ്റ്റൻ: ഗ്രെയ്റ്റർ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ 'മലയാള ബോധവൽക്കരണവും ഭാഷയുടെ വളർച്ചയും ഉയർച്ചയും ലക്ഷ്യമാക്കി' പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ മേയ്മാസ സമ്മേളനം 13നു ശനിയാഴ്ച വൈകിട്ട് 4നു ഹ്യൂസ്റ്റനിലെ കേരള ഹൗസിൽ സമ്മേളിച്ചു. മലയാളഭാഷയുടെ ഭാവി എന്ന വിഷയത്തെക്കുറിച്ച് ടോം വിരിപ്പനും എ.സി. ജോർജും പ്രഭാഷണം നടത്തി.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്‍റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. പ്രാരംഭമായിട്ട് ഏപ്രിൽ 8നു കഴിഞ്ഞ മലയാളം സൊസൈറ്റിയുടെ 20-#ം വാർഷികാഘോഷത്തെക്കുറിച്ച് ചുരുക്കമായി വിശകലനം ചെയ്ത സമ്മേളനം കുറവുകളൊന്നുമില്ലാതെ വിജയകരമായി പര്യവസാനിച്ചതായി അംഗങ്ങൾ വിലയിരുത്തി. അതോടൊപ്പം മലയാളം സൊസൈറ്റി പ്രസിദ്ധീകരിച്ച സർഗദീപ്തി എന്ന പുസ്തകത്തിന്‍റെ വിതരണവും നടത്തി. തുടർന്ന് എ.സി.ജോർജ് പ്രഭാഷണം നടത്തി. ടി.എൻ. ശാമുവൽ മോഡറേറ്ററായിരുന്നു.

സമ്മേളനത്തിൽ ഫോർട് ബെന്‍റ്കൗണ്ടി സ്കൂൾ ട്രസ്റ്റി ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കെ.പി. ജോർജ് പ്രധാന അതിഥിയായിരുന്നു. പൊന്നു പിള്ള, എ.സി. ജോർജ്, തോമസ് വൈക്കത്തുശേരി, ടോം വിരിപ്പൻ, ദേവരാജ് കാരാവള്ളിൽ, ഷിജു ജോർജ്, തോമസ് വർഗീസ്, നൈനാൻ മാത്തുള്ള, ചാക്കോ മുട്ടുങ്കൽ, ജി. പുത്തൻകുരിശ്, ടി.എൻ ശാമുവേൽ, തോമസ് ചെറുകര, തോമസ് തയ്യിൽ, ജോർജ് മണ്ണിക്കരോട്ട് എന്നിവർ പങ്കെടുത്തു.

മണ്ണിക്കരോട്ട്(പ്രസിഡന്‍റ്) 281 857 9221(www.mannickarottu.net), ജോളി വില്ലി(വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള(വൈസ് പ്രസിഡന്‍റ്) 281 261 4950, ജി പുത്തൻകുരിശ്(സെക്രട്ടറി) 281 773 1217

റിപ്പോർട്ട്: ജോർജ് മണ്ണിക്കരോട്ട്