എംജിഒസിഎസ്എം-ഒസിവൈഎം അലുംനൈ മീറ്റിംഗ് സോവർ സെന്‍റ് തോമസിൽ
Friday, May 19, 2017 6:45 AM IST
ന്യൂജേഴ്സി: എംജി.ഒസിഎസ്എം-ഒസിവൈഎം അലുംനൈ മീറ്റിംഗ് മേയ് 20ന് ശനിയാഴ്ച സോവർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെയാണ് സമ്മേളനം. മാർ ഗ്രിഗേറിയോസ് ഓർത്തഡോക്സ് വിദ്യാർത്ഥി പ്രസ്ഥാനം, ഓർത്തഡോക്സ് ക്രിസ്ത്യൻ യംഗ് മെൻപ്രസ്ഥാനം തുടങ്ങിയ സംഘടനകളുടെ മുൻകാല ഭാരവാഹികളും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

കോളജ് ജീവിതകാലത്തും തുടർന്ന് സഭയിൽ സജീവമായി പ്രവർത്തിച്ചവരും ഈ സംഘടനകൾക്ക് നേതൃത്വം നൽകിയവരുമായ പലരും ഇന്ന് ജീവിതത്തിരക്കുകളിൽപ്പെട്ട് സഭാ പ്രവർത്തനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതായി കാണുന്നുണ്ട്. പ്രായത്തിലും അനുഭവസന്പത്തിലും വളർന്നിരിക്കുന്ന മുൻകാലപ്രവർത്തകരുടെ അനുഭവസന്പന്നതയെ ഉൗർജസ്വലമാക്കുവാൻ ഈ സമ്മേളനം ഉപകരിക്കുമെന്ന് സംഘാടകർ കരുതുന്നു. മുൻകാലപ്രവർത്തനങ്ങളെ അനുസ്മരിക്കുന്നതിലൂടെ നോർത്ത് അമേരിക്കയിലെ വളരുന്ന സഭയ്ക്ക് കൂടുതൽ ഉൗർജം പകരാൻ യുവതലമുറയെ സഭയിലേക്ക് കൂടുതൽ ആകർഷിക്കാൻ ഈ സമ്മേളനം പ്രചോദനമാകുമെന്നും സംഘാടകർ പ്രതീക്ഷ പ്രകടപ്പിച്ചു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ