'ദിലീപ്ഷോ 2017' ആഘോഷമാക്കി മാറ്റാൻ താരസംഘം മയാമിയിലെത്തി
Friday, May 19, 2017 7:07 AM IST
സൗത്ത് ഫ്ലോറിഡ: കലാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദീലീപ്ഷോ2017 നാളെ സൗത്ത് ഫ്ലോറിഡയിൽ അരങ്ങേറും. ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാൻ സൗത്ത് ഫ്ളോറിഡ ഒരുങ്ങികഴിഞ്ഞു. സ്റ്റാർ എന്‍റർടൈന്‍റ്മെന്‍റിന്‍റെ ഗ്രൂപ്പ് നടത്തുന്ന ഷോയ്ക്ക് ലോഡർഹിൽ പെർഫോമിംഗ് ആർട്സ് ഓഡിറ്റോറിയമാണ് വേദിയാകുന്നത്. [NE Corner of Sunrise Blvd and 441-SR 7]. 1100 ഓളം കാണികൾക്കു ഷോ കാണുവാൻ അവസരം ഉണ്ടാവും.

ടിക്കറ്റുകൾ ഷോ നടക്കുന്ന ഓഡിറ്റോറിയത്തിലെ ബോക്സോഫിസിലും, ഓണ്‍ലൈനിലും ലഭ്യമാണ് . കൂടാതെ മാത്യു വർഗീസ് : 954 234 1201, സുനിൽ തൈമറ്റം : 305 776 7752, ജോജി ജോണ്‍ : 954 478 7301 എന്നിവരെ ബന്ധപ്പെട്ടാലും , കൂപ്പർ സിറ്റിയിലെ ബിഗ്ബസാർ ഇന്ത്യൻ ഗ്രോസറി സ്റ്റോറിലും 12113 Sheridan st, Cooper Ctiy,FL 33026 Ph:: 954 433 7599) ലഭിക്കുന്നതാണ് .

മൂന്ന് മണിക്കൂർ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്‍റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന പുതുമകൾ നിറഞ്ഞ ഷോ നവ്യാനുഭവം പകരുന്നതാണ്. മലയാളത്തിന്‍റെ ന്യൂ ജെൻ ഹാസ്യതാരങ്ങളായ നാദിർഷ, പിഷാരടി, ധർമ്മജൻ, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെടുന്ന സ്കിറ്റുകളെല്ലാം ഏറെ പുതുമ നിറഞ്ഞതാണ് . കാവ്യാമാധവൻ, നമിത പ്രമോദ്, ദിലീപ് എന്നിവരോടൊപ്പം ഏഷ്യാനെറ്റ് തകധിമിയിലൂടെ വിജയികളായ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ എന്നിവയെല്ലാം കാണികളുടെ മനം കവരുന്നു . റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങൾ എല്ലാം തന്നെ കാണികളെ ഹരംകൊള്ളിക്കുമെന്ന് തീർച്ചയാണ് .

booktorip.com , സൗത്ത് ഡേഡ് ടയോട്ടാ, മദ്രാസ് കാറ്ററിങ് & ഇവൻറ് പ്രൊഡക്ഷൻ എന്നിവർ മെഗാ സ്പോണ്‍സേർസും, ജോസ് തോമസ് സി.പി.എ, ജോർജ് ജോസഫ് മാസ്സ് മ്യൂച്വൽ, മായാ ഫിസിക്കൽ തെറാപ്പി, ഹോംലാൻഡ് റിയാൽറ്റി കോർപ്പറേഷൻ, ചാൻസ് ഫാർമസി പ്ലസ് ബിൽഡേലി ഇൻഷുറൻസ് , ഫെയ്ത് ഹോളിഡേയ്സ് എന്നിവർ ഗോൾഡ് സ്പോണ്‍സർമാരുമാണ് .
ടിക്കറ്റുകൾ ഓണ്‍ലൈൻ വഴി ലഭിക്കുവാൻ http://www.shows. keralanewslive.com സന്ദർശിക്കുക.