ഇസ്രയേൽ തലസ്ഥാനം ജെറുസലേമാക്കാണമെന്ന് യുഎസ് ഇവാഞ്ചലിക്കൽ ലീഡേഴ്സ്
Friday, May 19, 2017 7:10 AM IST
ന്യൂയോർക്ക്: അമേരിക്കൻ ക്രിസ്ത്യൻ ലീഡേഴ്സ് ഫോർ ഇസ്രയേൽ(അഇഘക) സംഘടനയുടെ ആഭിമുഖ്യത്തിൽ അറുപതു ഇവാഞ്ചിക്കൽ ലീഡേഴ്സ്, ഇസ്രയേലിന്‍റെ തലസ്ഥാനം ജെറുസലേ ആക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്‍റ് ഡോണ്‍ഡ് ട്രംപിന് കത്തയച്ചും ടെൽ അവീവിൽ നിന്നും യുഎസ്. എംബസി ജെറുസലേമിലക്ക് മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രായേലിന്‍റെ തലസ്ഥാനം ജറുസലേമാണെന്ന് അംഗീകരിക്കുകയും 1999 മേയ് 31ന് തലസ്ഥാനം അവിടേക്കു മാറ്റണമെന്ന് യു.എസ് പ്രസിഡന്‍റ് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.

2016ൽ ചേർന്ന ഓദ്യോഗിക റിപ്പബ്ലിക്കൽ നാഷണൽ കണ്‍വൻഷൻ ഇസ്രായേലിന്‍റെ തലസ്ഥാനം ജെറുസലേമാണെന്നും ആയതിനാൽ യുഎസ് എംബസി അങ്ങോട്ടേക്കു മാറ്റണമെന്നും തീരുമാനിച്ചിരുന്നു.റിപ്പബ്ലിക്കൻ പാർട്ടി തീരുമാനത്തെ ആദരിച്ചു ട്രംപിനു വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിച്ചതിന്‍റെ പരിണിതഫലമാണ് ട്രംപിന്‍റെ വിജയം ഉറപ്പിക്കാനയതെന്നും ഇവർ അവകാശപ്പെടുന്നു.

പി.പി.ചെറിയാൻ