ആറുവയസുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നുപേര്‍ പിടിയില്‍
Friday, May 19, 2017 7:14 AM IST
മിസ്സിസിപി: ആറുവയസുകാരനെ പാര്‍ക്കിംഗ്‌ലോട്ടില്‍ നിന്നും തട്ടി കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയ മൂന്നു യുവാവക്കളെ പോലീസ് അറസ്റ്റു ചെയ്തു.

കിംഗ്സ്റ്റന്‍ എന്ന കുട്ടിയെ ഇന്നലെ രാവിലെ കാറിലിരുത്തി ക്രോഗര്‍ സ്റ്റോറിലേക്ക് പോയതായിരുന്നു കിംഗ്‌സ്റ്റണിന്‍റെ മാതാവ്. ഈ സമയത്ത് കാറിലെത്തിയ യുവാക്കള്‍ സ്റ്റാര്‍ച്ച് ചെയ്തു നിര്‍ത്തിയിരുന്ന കാറില്‍ കയറി കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു.
||
തുടര്‍ന്നു അലര്‍ട്ട് പ്രഖ്യാപിച്ചുവെങ്കിലും അധികം താമസിയാതെ പത്തുമൈല്‍ അകലെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കാറിനകത്തുണ്ടായിരുന്ന കുട്ടി വെടിയേറ്റു മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നുവെന്ന് ഹിന്‍റ് കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു.

ഫസ്റ്റ് ഗ്രേഡ് ഗ്രാജുവേഷന്‍ കഴിഞ്ഞദിനം തന്നെയായിരുന്നു കുട്ടി കൊല്ലപ്പെട്ടതും. കുട്ടിയെ യുവാക്കളില്‍ ആര്‍ക്കെങ്കിലും നേരത്തെ അറിയാമായിരുന്നോ എന്നും പോലീസ് സംശയിക്കുന്നു.അറസ്റ്റു ചെയ്ത മൂന്നുപേരെയും മാഡിസണ്‍ കൗണ്ടി ഡിററ്റന്‍ഷന്‍ സെനറ്റിലേക്കയച്ചു. എഫ്ബിഐ കേസ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍