കലിസ്റ്റ ഗിൻഗ്രിച്ച് യുഎസ് അംബാസഡർ
Saturday, May 20, 2017 3:04 AM IST
വാഷിംഗ്ടണ്‍: വത്തിക്കാനിലെ യു എസ് അംബാസഡറായ കലിസ്റ്റ ഗിൻഗ്രിച്ചിനെ പ്രസിഡന്‍റ് ട്രംപ് നോമിനേറ്റ് ചെയ്തു.മുൻ യുഎസ് ഹൗസ് സ്പീക്കർ ന്യൂറ്റ് ഗിൻഗ്രിച്ചിന്‍റെ ഭാര്യയാണ് കല്ലിസ്റ്റ. മേയ് 19 (വെള്ളി) വൈറ്റ് ഹൗസ് വൃത്തങ്ങളാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.

ഒരു ബില്യൻ കത്തോലിക്കരുള്ള ലോകത്തിലെ ഏറ്റവും വലിയ ലീഡറായ പോപ്പിനും, യു എസ് പ്രസിഡന്‍റിനും മദ്ധ്യേ ഈടുറ്റ ബന്ധം സ്ഥാപിക്കുക എന്ന ഉത്തരവാദിത്വമാണ് 51 വയസ്സുള്ള കല്ലിസ്റ്റയിൽ നിക്ഷിപ്തമായിരിക്കുന്നത്.എന്നാൽ നയതന്ത്ര റോളിൽ ഇവർക്ക് മുൻ പരിചയമില്ലാത്തതിനാൽ എത്ര കണ്ട് ഈ പദവിയിൽ ഇവർക്ക് ശോഭിക്കുവാൻ കഴിയും എന്ന ചോദ്യം അവശേഷിക്കുന്നു.ഇവരുടെ നോമിനേഷന് സെനറ്റിന്‍റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

ട്രംപിന് ശക്തമായ പിന്തുണ നൽകിയ ന്യൂറ്റ് ഗിൻഗ്രിച്ചിനുള്ള അംഗീകാരം കൂടിയാണ് ഭാര്യക്ക് ലഭിച്ച വലിയ പദവി. ഇമ്മിഗ്രിന്‍റെ പ്രശ്നം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയും ട്രംപും തമ്മിൽ അഭിപ്രായ വ്യത്യാസം നില നിൽക്കുന്നതിനിടയിലണ് പുതിയ നിയമനം.

റിപ്പോർട്ട്: പി.പി. ചെറിയാൻ