എബിൻ മാത്യു ഷിക്കാഗോയിൽ നിര്യാതനായി
Monday, May 22, 2017 8:06 AM IST
ഷിക്കാഗോ: അന്പയത്തോട്, കണ്ണൂർ അന്നക്കുട്ടി മാത്യു പടിയാനിക്കൽ ദന്പതികളുടെ മകൻ എബിൻ മാത്യു(27) ഷിക്കാഗോയിൽ മേയ് 17നുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു.
ഏക സഹോദരി സ്റ്റെഫിൻ മാത്യുവും, ഫിയാൻസേ ആനും ഇന്ത്യയിൽ നഴ്സിംഗ് വിദ്യാർഥികളാണ്. മേയ് 22, തിങ്കളാഴ്ച്ച വൈകിട്ട് 6 മുതൽ 9 വരെ ബെൽവുഡ് മാർത്തോമാശ്ലീഹാ സീറോമലബാർ കത്തീഡ്രലിൽ പൊതുദർശനം നടത്തപ്പെടും. സംസ്കാരശുശ്രൂഷകൾ ഇന്ത്യയിലായിരിക്കും നടത്തുക. മൂന്നു വർഷങ്ങൾക്ക് മുന്പാണ് എബിൻ കുടുംബസമേതം ഇന്ത്യയിൽനിന്നും ഷിക്കാക്കാഗോയിലേക്ക് കുടിയേറിയത്. ഒരു ഗ്യാസ്സ്സ്റ്റേഷൻ മാനേജരായി ജോലിചെയ്തുവരുകയായിരുന്ന എബിൻ.


ബ്രിജിറ്റ് ജോർജ്