കെ.ജി. മ·മഥൻ നായർക്ക് പ്രവാസിശ്രീ പുരസ്‌കാരം
Monday, May 22, 2017 8:09 AM IST
ഡാളസ്: അമേരിക്കൻ മലയാളി കെ.ജി. മ·മഥൻ നായർ ജ·ഭൂമിയുടെ പ്രഥമ പ്രവാസിശ്രീ പുരസ്‌കാരത്തിന് അർഹനായി. പ്രമുഖ സംരംഭകനും സംഘാടകനുമാണ് കെ.ജി. മ·ഥൻ നായർ. ഇന്‍റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിന്‍റെ സ്ഥാപകനും സിഇഒ യുമാണ്. ഫൊക്കാന, കഐച്ച്എൻഎ തുടങ്ങിയ അമേരിക്കൻ മലയാളി സംഘടനയുടെ അദ്ധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ, ഇൻഡോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് എന്നിവയുടെ ജനറൽ സെക്രട്ടറിയുമാണ്. അമേരിക്കയിൽ വ്യാപക ശൃംഖലയുള്ള ഹെൽത്ത് കെയർ കന്പനിയുടെ ഉടമയാണ്. മെട്രോമാൻ ഇ. ശ്രീധരനും നടൻ മോഹൻലാലും ജ·ഭൂമിയുടെ പ്രഥമ ലെജൻഡ് ഓഫ് കേരള പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. കർമ്മരംഗത്ത് മാതൃകാപരമായ ഒൗന്നിത്യത്തിലെത്തിയ മലയാളികളെന്ന നിലയിലാണ് ഇരുവർക്കും അവാർഡ് നൽകുന്നത്

വിവിധ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച പുല്ലാട് അജയകുമാർ (കൃഷി), ടി.വി.അനിൽകുമാർ അന്പാടി (ഗോരക്ഷ), കെ.എൻ.അനന്തകുമാർ (സേവനം), ആശ ശരത്ത് (സ്ത്രീശാക്തീകരണം) എന്നിവർക്കും പുരസ്ക്കാരം നൽകും.

പ്രമുഖ മാധ്യമ പ്രവർത്തകൻ പി.നാരായണനെ ദേശബന്ധു പുരസ്ക്കാരം നൽകി ആദരിക്കും. സിനിമ നിർമ്മാണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നിർമ്മാതാവ് ജി.സുരേഷ് കുമാറിന് പ്രത്യേക പുരസ്കാരം സമ്മാനിക്കും. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭി ലക്ഷ്മിയേയും ആദരിക്കും.

മെയ് 28ന് വൈകിട്ട് 5ന് കോട്ടയം ബസേലിയസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും. ജ·ഭൂമിയുടെ പ്രഥമ സിനിമ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. ഇതോടൊപ്പം സിനിമാ താരങ്ങൾ, പിന്നണി ഗായകർ, ഹാസ്യതാരങ്ങൾ എന്നിവർ അണിനിരക്കുന്ന മെഗാ ഷോയും ഉണ്ടായിരിക്കും.

റിപ്പോർട്ട്: ശ്രീകുമാർ. പി