പി.സി. ജോർജ് എംഎൽഎ അമേരിക്കയിലേക്ക്
Wednesday, May 24, 2017 6:38 AM IST
പി.സി. ജോർജ് എംഎൽഎ അമേരിക്കയിലേക്കന്യുയോർക്ക്: പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ് ആദ്യമായി അമേരിക്കയിലെത്തുന്നു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 13 വിവിധ നഗരങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം ഓണാഘോഷങ്ങളിൽ പങ്കെടുക്കും.

സെപ്റ്റംബർ ആദ്യവാരത്തിൽ നടക്കുന്ന മാർക്ക് (മലയാളി അസോസിയേഷൻ ഓഫ് റോക്ക്ലാന്‍റ് കൗണ്ടി) ഓണാഘോഷത്തിലും പങ്കെടുക്കും. ഫ്ളവേഴ്സ് ടി.വിയുടെ സംയുക്ത സംരംഭമായ പി.സിയോടൊപ്പം ഒരു നയാഗ്ര യാത്ര എന്ന പരിപാടിയും സംഘടിപ്പിക്കുന്നു. വിവരങ്ങൾക്ക്: മാത്യു മാണി 8452224414, ഡാനിയൽ വർഗീസ് 2092927481.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം