"Parents and couple" കോണ്‍ഫറൻസ് മേയ് 27 ന്
Wednesday, May 24, 2017 6:54 AM IST
ന്യൂജേഴ്സി: മലങ്കര ഓർത്തഡോക്ൾസ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജം സംഘടിപ്പിക്കുന്ന "Parents and couple" കോണ്‍ഫറൻസ് 2017 മേയ് 27 ശനിയാഴ്ച ന്യൂജേഴ്സിയിലെ മിഡ്ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടും. രാവിലെ ഒൻപതു മുതൽ വൈകിട്ടു നാലുവരെയാണ് കോണ്‍ഫറൻസ് ക്രമീകരിച്ചിരിക്കുന്നത്.

ബൈബിൾ വാക്യം, കൊരിന്ത്യർ 10:31 ”ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്ത് ചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ് വീൻന്ധ ആണ് കോണ്‍ഫെറൻസിസിന്‍റെ പ്രമേയ വിഷയം . റവ: ഫാ: ലാബി ജോർജ് പനക്കാമറ്റം കോണ്‍ഫെറൻസിനു നേതൃത്വം കൊടുക്കുന്നത് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രോപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കോളോവാസ് തിരുമേനിയും, മർത്ത മറിയം സമാജം വൈസ് പ്രസിഡന്‍റ് റവ: ഫാ :ടി .എ.തോമസുമാണ്. 15 ഡോളറാണ്് കോണ്‍ഫറൻസ് രജിസ്ട്രേഷൻ ചാർജ.്

സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ:ബാബു.കെ. മാത്യു എല്ലാ വിശ്വാസികളും കോണ്‍ഫറൻസിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് അറിയിച്ചു. കോണ്‍ഫറൻസ് കോഓർഡിനേറ്റർ ഷൈനി രാജു കോണ്‍ഫെറൻസ് വൻ വിജയം ആകുന്നതിനു എല്ലാവരുടെ സഹകരണവും, കോണ്‍ഫറൻസിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക് :

റവ: ഫാ: ബാബു. കെ. മാത്യു : 201 562 6112
ജോബി ജോണ്‍ (സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെക്രട്ടറി: 201 321 0045

റിപ്പോർട്ട് : ജിനേഷ് തന്പി