ഐഎൻഒസി കേരളാ ചാപ്റ്റർ രാജീവ് ഗാന്ധി അനുസ്മരണാ ദിനം ആചരിച്ചു
Thursday, May 25, 2017 6:06 AM IST
ന്യൂയോർക്ക്: ഭാരതത്തെ ആധുനികയുഗത്തിലേക്കു ആനയിച്ച ധീരനായ നേതാവായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ഐഎൻഒസി കേരളാ ചാപ്റ്റർ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് (ഐഎൻഒസി) കേരളാ ചാപ്റ്റർ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഓവർസീസ് കോണ്‍ഗ്രസ് നേതാക്കൾ. ഇന്ത്യക്ക് വേണ്ടി ഒട്ടേറെ സംഭാവന നൽകിയ അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണവും കാഴ്ചപ്പാടുകളുമാണ് ഇന്ത്യയുടെ സമഗ്ര വികസനത്തിന് എന്നും പ്രചോദനമായതെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

ഭാരതത്തിന്‍റെ വികസനത്തിന് വേണ്ടി മികച്ച സംഭാവന നൽകിയ രാജീവ് ഗാന്ധിയുടെ നേതൃത്വം രാജ്യത്തിന് എക്കാലവും മാതൃകയായിരുന്നുവെന്ന് ജോർജ് എബ്രഹാം അനുസ്മരിച്ചു. രാജ്യ ത്തിന്‍റ പുരോഗതിക്കു വേണ്ടി വിവിധ പദ്ധതികൾ തുടങ്ങിവച്ചത് രാജീവ് ഗാന്ധിയായിരുന്നുവെന്ന് കേരളാ ചാപ്റ്റർ ചെയര്മാന് തോമസ് ടി. ഉമ്മൻ പ്രസ്താവിച്ചു. തീവ്രവാദികളുടെ ബോംബാക്രമണത്തിനിരയായ അദ്ദേഹത്തിന്‍റെ വിയോഗം രാജ്യത്തിന്‍റെ തന്നെ തീരാനഷ്ടമായിരുന്നുവെന്നു പ്രസിഡന്‍റ് ജയചന്ദ്രൻ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

അനുസ്മരണ ചടങ്ങിൽ ഐഎൻഒസി നാഷണൽ ചെയർമാൻ ജോർജ് എബ്രഹാം, പ്രസിഡന്‍റ് ജയചന്ദ്രൻ രാമകൃഷ്ണൻ, കേരളാ ചാപ്റ്റർ വൈസ് ചെയര്മാൻ തോമസ് മാത്യു, കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറിമാരായ യു എ നസീർ, സന്തോഷ് നായർ, ഐ എൻ ഓ സി നാഷണൽ ട്രഷറാർ ജോസ് ചാരുംമൂട്, കേരളാ ചാപ്റ്റർ ട്രഷറാർ ജോസ് തെക്കേടം, ഫ്ലോറിഡാ സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്‍റ് സജി കരിന്പന്നൂർ, കണ്‍വൻഷൻ കണ്‍വീനർ പോൾ പറന്പി, കേരളാ ചാപ്റ്റർ വൈസ് പ്രസിഡന്‍റുമാരായ സതീശൻ നായർ, രാജൻ പടവത്തിൽ, മാത്യു ജോർജ്, വനിതാ ഫോറം ചെയർപേഴ്സണ്‍ ലീലാ മാരേട്ട്, കാലിഫോർണിയ ചാപ്റ്റർ പ്രസിഡന്‍റ് സാജു ജോസഫ് , വർഗീസ് പാലമലയിൽ, തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: തോമസ് ടി. ഉമ്മൻ