കെസിഎസ് വിമൻസ് ഫോറം മാതൃദിനം ആഘോഷിച്ചു
Friday, May 26, 2017 7:08 AM IST
ഷിക്കോഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനയായ വിമൻസ് ഫോറം മേയ് 21നു കെസിഎസ് കമ്മ്യൂണിറ്റി സെന്‍ററിൽ മാതൃദിനം ആഘോഷിച്ചു. മാതൃദിനത്തിന്‍റെ ഉത്ഭവത്തെപ്പറ്റിയും ത്യാഗങ്ങളിലൂടെ സഹനങ്ങളെ അതിജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വിളക്കായി മാറിയ എല്ലാ അമ്മമാരെയും പ്രത്യേകം ആദരിക്കേണ്ട ദിനമാണ് മാതൃദിനമെന്ന് വിമൻസ് ഫോറം പ്രസിഡന്‍റ് ജിജി നെല്ലാമറ്റം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് വിമൻസ് ഫോറം ട്രഷറർ ആൻസി കുപ്ലിക്കാട്ട് ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഒക്ടോബർ 13,14,15 തീയതികളിൽ ലാസ്വേഗസിൽ വച്ചുനടത്തുന്ന കെസിഡ്യുഎഫ്എൻഎ സമറ്റിനെപ്പറ്റി സംസാരിക്കുകയും, അതിന്‍റെ കിക്കോഫ് കെസിഎസ് പ്രസിഡന്‍റ് ബിനു പുത്തുറയിൽ നിന്നും ചെക്ക് സ്വീകരിച്ചു കൊണ്ടു നടത്തപ്പെട്ടു.

മാതൃദിന ആഘോഷമായി എല്ലാ അമ്മമാരെയും കെസിഎസ് പ്രസിഡന്‍റ് ബിനു പൂത്തുറ റോസപ്പൂക്കൾ നൽകി ആദരിച്ചു. വിമൻസ് ഫോറം ജോയിന്‍റ് സെക്രട്ടറി ആൻ കരികുളം വിമൻസ് ഫോറത്തിന്‍റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചിന്നു തോട്ടം ഡാൻസ് ക്ലാസിനു നേതൃത്വം നൽകുകയും ചെയ്തു. വിമൻസ് ഫോറം വൈസ് പ്രസിഡന്‍റ് അനി വാച്ചാച്ചിറ, സെക്രട്ടറി ബിനി തൈക്കനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോണിക്കുട്ടി പിള്ളവീട്ടിൽ