രണ്ട് ഇന്ത്യൻ അമേരിക്കൻ അറ്റോർണിമാർക്ക് സുപ്പീരിയർ കോർട്ട് ജഡ്ജിമാരായി നിയമനം
Saturday, May 27, 2017 3:53 AM IST
കാലിഫോർണിയ: ഇന്ത്യൻ അമേരിക്കൻ വംശജരും പ്രമുഖ അറ്റോർണിമാരുമായ സോമനാഥ് രാജ ചാറ്റർജി, പബ്ലിക്ക് ഡിഫൻഡർ നീതു ബാദൻ സ്മിത്ത് എന്നിവരെ സുപ്പീരിയർ കോർട്ട് ജഡ്ജിമാരായി കാലിഫോർണിയ ഗവർണർ ജെറി ബ്രൗണ്‍ നിയമിച്ചു. ഇവരെ കൂടാതെ ബംഗ്ലാദേശി അമേരിക്കൻ വംശജനായ റൂബിയ ആറിനേയും സുപ്പീരിയർ കോർട്ട് ജഡ്ജിയായി നിയമിച്ചിട്ടുണ്ട്.

കാലിഫോർണിയ ഓക്ക്ലാന്‍റിൽ നിന്നുള്ള നാൽപ്പത്തിയേഴുകാരനായ ചാറ്റർജി യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയായിൽ നിന്ന് ബാച്ചിലർ ഓഫ് ആർട്ട്സ് ബിരുദവും, ജൂറീസ് ഡോക്ടർ ബിരുദവും നേടിയിട്ടുണ്ട് മോറിസൻ ആന്‍റ് ഫോർസ്റ്റർ കന്പനി പാർട്ടനുമായി 2006 മുതൽ 2017 വരേയും, 1997 മുതൽ 2005 വരെ അസ്സോസിയേറ്റുമായും പ്രവർത്തിച്ചിട്ടുണ്ട്.ലോസ് ആഞ്ചലസിൽനിന്നുള്ള ബാദൻ സ്മിത്ത് സൗത്ത് വെസ്റ്റേണ്‍ ലൊസ്കൂളിൽ നിന്നും ജൂറീസ് ഡോക്ടർ ബിരുദവും, കാലിഫോർണിയാ യൂണിവേഴ്സിറ്റിയിൽ നിന്നും ആർട്ട്സ് ബിരുദവും നേടി.

നീതിന്യായ രംഗത്തെ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിന് ഏഷ്യൻ വംശജരായ മൂന്ന് പേരെ ഗവർണർ നിയോഗിച്ചത്. കാലിഫോർണിയായിൽ പ്രാക്ടീസ് ചെയ്യുന്ന നൂറ് കണക്കിന് ഏഷ്യൻ വംശജരായ അറ്റോർണിമാർക്കുള്ള അംഗീകാരം കൂടിയാണെന്ന് അസംബ്ലി മെന്പർ റോന്പ് ബോൻഡാ പറഞ്ഞു.

പ്രഗൽഭനം, പ്രശസ്തരുമായ അറ്റോർണിമാരെ സുപ്പീരിയർ കോർട്ട് ജഡ്ജിമാരായി നിയമിച്ച ഗവർണരുടെ തീരുമാനത്തെ ഏഷ്യൻ വംശജർ, പ്രത്യേകിച്ച് ഇന്ത്യൻ അമേരിക്കൻ സംഘടനകൾ സ്വാഗതവും ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ