ലോസ് ആഞ്ചലസിൽ ആദ്യകുർബാന സ്വീകരണം ജൂണ്‍ മൂന്നിന്
Saturday, May 27, 2017 8:29 AM IST
ലോസ് ആഞ്ചലസ്: വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിലെ ഈ വർഷത്തെ ആദ്യ കുർബാന സ്വീകരണം ജൂണ്‍ മൂന്നിന് (ശനി) നടക്കും. രാവിലെ ഒന്പതിന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് മാർ ജോസഫ് പണ്ടാരശേരി മുഖ്യകാർമികത്വം വഹിച്ച് ഒന്പത് കുട്ടികൾക്ക് ആദ്യകുർബാന നൽകും. തുടർന്നു ഗ്ലെൻ ഡേലിലുള്ള എംജിഎം ബാങ്ക്വറ്റ് ഹാളിൽ മാതാപിതാക്കളുടെ നേതൃത്വത്തിൽ വിരുന്ന് സൽക്കാരവും നടക്കും.

ചടങ്ങുകളുടെ വിജയത്തിനായി വികാരി ഫാ. സിജു മുടക്കോടിൽ, കൈക്കാര·ാരായ ജോണി മുട്ടത്തിൽ, റോജി കണ്ണാലിൽ എന്നിവരുടെ നേതൃത്വത്തിൽ സിസ്റ്റേഴ്സും മതബോധന അധ്യാപകരും പാരിഷ് കൗണ്‍സിൽ അംഗങ്ങളും വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.