റെജി ചെറിയാൻ ഫോമാ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
Sunday, May 28, 2017 2:37 AM IST
ഷിക്കാഗോ: ഫോമയുടെ 2018 -20 കാലയളവിലെ ട്രഷറർ സ്ഥാനാർഥിയായി സൗത്ത് ഈസ്റ്റ് റീജിയനിൽ നിന്നും റജി ചെറിയാൻ മത്സരിക്കുന്നു. ഫോമയുടെ നേതാക്കളുടെ പിന്തുണയോടുകൂടിയാണ് റെജി ചെറിയാൻ മത്സര രംഗത്തേക്ക് വരുന്നത്.

ഫോമയുടെ 2018- 20 കാലയളവിലെ ട്രഷറർ ആയി തന്‍റെ വിജയം അംഗങ്ങളുടെ മനസോടുകൂടി താൻ ഉറപ്പിക്കുകയാണെന്നും റെജി ചെറിയാൻ പറഞ്ഞു. റീജിയനുകൾ ശക്തി ആക്കുവാൻ ആണ് തന്‍റെ ആദ്യ ശ്രമം എങ്കിൽ മാത്രമേ സംഘടനാ ശക്തിയാവുകയുള്ളു അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുരുകയാണ് തന്‍റെ ലക്ഷ്യം. മലയാളി കുടുംബങ്ങളെ ഫോമയിലേക്കു കൊണ്ടുവരുവാൻ വേണ്ട പദ്ധതികൾ ഫോമാ നേതാക്കളുമായി ചേർന്നു ആലോചിച്ചു നടപ്പാക്കാകും. യുവജനങ്ങളുടെ കലാ, കായിക, സാമൂഹ്യ രംഗങ്ങങ്ങളിലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഫോമാ ട്രഷറർ ആയി ഫോമയിൽ എത്തിയാൽ ലോക്കൽ അസോസിയേഷനുമായി യോജിച്ചു പ്രവർത്തിക്കുക മാത്രമല്ല ഫോമയ്ക്കു അംഗസംഘടനകളുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും, റീജിയനുകളിൽ യുവജനതയെ ഫോമയുടെ മുഖ്യ ധാരയിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകും, എല്ലാ അസോസിയേഷനുമായും നല്ല ബന്ധം സ്ഥാപിക്കും.

നിരവധി കർമപദ്ധതികൾക്ക് ചുക്കാൻ പിടിക്കുവാൻ ട്രഷറർ ആയി തന്നെ പിന്തുണയ്ക്കണമെന്നും വിജയിപ്പിക്കണമെന്നും റെജി ചെറിയാൻ അഭ്യർത്ഥിച്ചു.

അറ്റ്ലാന്‍റ മെട്രോ മലയാളി അസോസിയേഷൻ അമ്മയുടെ സ്ഥാപകരിൽ ഒരാളായ റജി ചെറിയാൻഫോമയുടെ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്പോൾ 25 വർഷത്തെ സംഘടനാപാരന്പര്യമാണ് റജി ചെറിയാന്‍റെ കൈമുതൽ. കേരളാ കോണ്‍ഗ്രസ് പ്രവർത്തകൻ . കഐസ് സിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമാകുന്ന 1990 കാലഘട്ടത്തിൽ അമേരിക്കയിൽ എത്തി പിന്നീട് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ കമ്മറ്റി മെന്പർ ആയി. 2002 ൽ അറ്റലാന്‍റ കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ മെന്പർ, ഗാമാ അസോസിയേഷൻ മെന്പർ, 2005 ൽ ഗാമയുടെ വൈസ് പ്രസിഡന്‍റ്, 2008 ൽ ഗാമയുടെ പ്രസിഡന്‍റ്. 2010 ൽ ഗാമയിൽ നിന്നു പടിയിറക്കം. അങ്ങനെ ഇരുപത്തി എട്ടു പേരുമായി ന്ധഅറ്ലാന്‍റാ മെട്രോ മലയാളി അസോസിയേഷൻ അമ്മയ്ക്കു തുടക്കം. ചിട്ടയായ പ്രവർത്തനം 1993 മുതൽ ഫൊക്കാനയിൽ പ്രവർത്തിച്ചു സജീവമായി നിൽക്കുന്ന സമയത്താണ് ഫൊക്കാനയിൽ പിളർപ്പുണ്ടാകുകയും ഫോമയുടെ രൂപീകരണവും അപ്പോൾ ഫോമയിലേക്കു മാറി.
എവിടെ ആയാലും ആത്മാർത്ഥമായി പ്രവർത്തിക്കുക എന്നതാണ് റജി ചെറിയാന്‍റെ ലക്ഷ്യം. അധികാരത്തിലല്ല മറിച്ചു അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തു സജീവമായ ഇടപെടലുകൾ നടത്തുക എന്ന ഒരു ലക്ഷ്യമേ ഉള്ളു.

ഈ മത്സരത്തിന് പിന്തുണയുമായി കുടുംബവും കൂടുന്നു. ഭാര്യ ആനി, രണ്ടു മക്കൾ. 2003 മുതൽ 14 വർഷം റിയൽ എസ്റ്റേറ്റ് രംഗത്തു സജീവമായി നിൽക്കുന്നു. അമേരിക്കയിൽ മികച്ച നിലവാരം പുലർത്തുന്ന സ്റ്റേജ് ഷോകൾ അറ്റ്ലാന്‍റയിൽ കൊണ്ടുവരികയും അതിൽ നിന്നും ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുകയും ചെയ്യുകയാണ് റെജി ചെറിയാൻ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം