അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഡാളസ് വലിയ പള്ളി സന്ദർശിക്കും
Monday, May 29, 2017 12:43 AM IST
ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ജൂണ്‍ 3,4 തീയതികളിൽ ഡാലസ് സെന്‍റ് മേരീസ് വലിയ പള്ളിയിൽ എത്തുന്നു.

ജൂണ്‍ മൂന്നാം തീയതി വിവിധ യോഗങ്ങളിൽ പങ്കെടുക്കും. നാലാം തീയതി ഞായറാഴ്ച പെന്തക്കുസ്താ തിരുനാളിനു മുഖ്യകാർമികത്വം വഹിക്കും. ജൂണ്‍ രണ്ടാം തീയതി ഡാളസ് ഫോർട്ട് വർത്ത് ഇന്‍റർ നാഷണൽ എയർപോർട്ടിൽ എത്തുന്ന തിരുമേനിയെ സെന്‍റ് മേരീസ് വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്നു സ്വീകരിക്കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം