മതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകണം: ഡോണൽഡ് ട്രംപ്
Monday, June 19, 2017 6:36 AM IST
വാഷിംഗ്ടണ്‍ ഡിസി: മാതാപിതാക്കൾ വളർന്നുവരുന്ന കുട്ടികൾക്ക് മാതൃകയാകണമെന്നും അമേരിക്കയിൽ കാത്തുസൂക്ഷിക്കുന്ന ഉയർന്ന മൂല്യങ്ങൾ തലമുറകളിലേക്ക് പകരുന്നതിനു ശ്രമിക്കണമെന്നും ഫാദേഴസ് ഡേയിൽ പ്രസിഡന്‍റ് ഡോണൽഡ് ട്രംപ് നൽകിയ സന്ദേശത്തിൽ പറയുന്നു.മാതാപിതാക്കളുടെ ജീവിതത്തിൽ അനുഭവിക്കുന്ന ത്യാഗങ്ങൾക്ക് അവരോടു നന്ദി പ്രകാശിപ്പിക്കുന്നതിന് കുട്ടികളും ശ്രദ്ധിക്കണമെന്നും ട്രംപ് ഉദ്ബോധിപ്പിച്ചു.

കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ അവരെ സ്നേഹിക്കുന്നതിനും ദൈവവിശ്വാസത്തിൽ വളർത്തുന്നതിനും കുടുംബബന്ധങ്ങളെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനും പിതാക്കൾക്കുള്ള ഉത്തരവാദിത്വം വളരെ വലുതാണെന്നും പ്രസിഡന്‍റ് ഓർമ്മിപ്പിച്ചു.

അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലയിൽ രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്നതുപോലെ കുടുംബത്തിൽ പിതാക്കന്മാർ കുട്ടികൾക്കാണ് മുൻഗണന നൽകേണ്ടത്. രാജ്യത്തിലെ എല്ലാ പിതാക്കന്മാർക്കും എല്ലാവിധ ന·കളും ആശംസകളും നേരുന്നതായി പ്രസിഡന്‍റ് അറിയിച്ചു. മേരിലാന്‍റിലുള്ള ക്യാബ് ഡേവിൽ ഭാര്യയും കുട്ടികളുമൊത്ത് ഫോദേഴ്സ് ഡേ ആഘോഷിക്കുവാൻ എത്തിയതായിരുന്നു പ്രസിഡന്‍റ് ട്രംപ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ