മാർക്ക് പിക്നിക്ക് വൻ വിജയം
Tuesday, June 20, 2017 6:53 AM IST
ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്തെ മലയാളി റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളുടെ പ്രൊഫഷണൽ സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയറിന്‍റെ (മാർക്ക്) ഈവർഷത്തെ പിക്നിക്ക് സംഘാടന മികവുകൊണ്ടും നടത്തിപ്പിലെ പുതുമകൊണ്ടും വ്യത്യമായ അനുഭവമായി മാറി. മാർക്കിന്‍റെ മുൻകാല ഭാരവാഹികളുടേയും നിലവിലുള്ള ഭാരവാഹികളുടേയും സാന്നിധ്യത്തിൽ പ്രസിഡന്‍റ് യേശുദാസൻ ജോർജ് പതാക ഉയർത്തിയതോടെ പിക്നിക്കിനു തുടക്കമായി. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കായിക മത്സരങ്ങളും വിനോദ പരിപാടികളും നടത്തപ്പെട്ടു.

സ്പോർട്സ് കോർഡിനേറ്റേഴ്സായ സമയാ ജോർജ്, ഷൈനി ഹരിദാസ്, നവീൻ സിറിയക്, ടോം കാലായിൽ എന്നിവർ ചിട്ടയായ മത്സരങ്ങൾക്കും സമ്മാനദാനത്തിനും നേതൃത്വം നൽകി. പഴയകാല ഗാനങ്ങൾ കോർത്തിണക്കികൊണ്ട് നടത്തിയ വിനോദ പരിപാടിക്ക് സ്കറിയാക്കുട്ടി തോമസ്, സൈമണ്‍ ചക്കാലപടവിൽ, ഗീതു ജേക്കബ്, ജോജി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം നടത്തിയ വടംവലി മത്സരം പിക്നിക്കിന്‍റെ ആവേശം വാനോളമുയർത്തി. പ്രഭാത ഭക്ഷണവും ബാർബിക്യൂവും ഉൾപ്പടെ സ്വാദിഷ്ടമായ ഭക്ഷണം തയാറാക്കിയത് മലബാർ കേറ്ററിംഗ് ആയിരുന്നു.
||
റെസ്പിരേറ്ററി പ്രൊഫഷനിലേക്ക് പുതുതായി കടന്നുവന്ന നിരവധി തെറാപ്പിസ്റ്റുകളുടേയും മാർക്ക് അംഗങ്ങളുടേയും മക്കളായ നിരവധി യുവജനങ്ങളുടെ സാന്നിധ്യം ഈ പിക്നിക്കിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

പിക്നിക്ക് ജനറൽ കണ്‍വീനർ ഷാജൻ വർഗീസ്, മാർക്ക് ഭാരവാഹികളായ യേശുദാസൻ ജോർജ്, റോയി ചേലമലയിൽ, ഷാജു മാത്യു, സണ്ണി കൊട്ടുകാപ്പള്ളി, വിജയ് വിൻസെന്‍റ്, റെജിമോൻ ജേക്കബ്, ജോസ് കല്ലിടുക്കിൽ, ജോസഫ് ചാണ്ടി, സ്കറിയാക്കുട്ടി തോമസ്, റഞ്ചി വർഗീസ്, സാം തുണ്ടിയിൽ, ജോണ്‍ ചിറയിൽ എന്നിവർ പിക്നിക്കിന്‍റെ നടത്തിപ്പിന് നേതൃത്വം നൽകി. രാമചന്ദ്രൻ ഞാറക്കാട്ടിൽ, ജോർജ് വയനാടൻ എന്നിവർ പിക്നിക്കിന്‍റെ ആദ്യാവസാനം ക്യാമറിയിലൂടെ ഒപ്പിയെടുത്തു. പങ്കെടുത്ത എല്ലാവർക്കും സൗഹൃദത്തിന്‍റെ ഒരു പുത്തൻ ഉണർവ് പ്രദാനം ചെയ്ത പിക്നിക്കിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി ജോസഫ് റോയി നന്ദി അറിയിച്ചു. റോയി ചേലമലയിൽ (സെക്രട്ടറി, മാർക്ക്) അറിയിച്ചതാണിത്.

റിപ്പോർട്ട് ജോയിച്ചൻ പുതുക്കുളം