ബോബി ജേക്കബ് ഫൊക്കാന കണ്‍വൻഷൻ അക്കോമഡേഷൻ ചെയർമാൻ
Tuesday, June 20, 2017 6:54 AM IST
ന്യൂയോർക്ക്: 2018 ജൂലൈ മാസത്തിൽ ഫിലോഡൽഫിയയിൽ നടത്തുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു, ഈ മഹോത്സവത്തിന്‍റ ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയ്തു നടപ്പക്കികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കണ്‍വൻഷന്‍റെ ഫെസിലിറ്റീസ് ആൻഡ് അക്കോമഡേഷൻ ചെയർമാനായി ഫിലോഡൽഫിയയിൽ നിന്നുള്ള ബോബി ജേക്കബിനെ തെരഞ്ഞെടുത്തതായി പ്രസിഡന്‍റ് തന്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.

അർപ്പണ ബോധവും, സംഘടനാവൈഭവവും, ആത്മാർത്ഥതയും, അനേക വർഷത്തെ പ്രവർത്തന പരിചയവും കൈമുതലായുള്ള ബോബി ജേക്കബിന്‍റെ നേതൃത്വപാടവം ഫിലോഡൽഫിയയിൽ മാത്രമല്ല അമേരിക്കയുടെ ഇതര ഭാഗങ്ങളിലുള്ള മലയാളി സമൂഹം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. 2012 ൽ ഫൊക്കാനയുടെ ജനൽ സെക്രട്ടറി ആയി ഹ്യൂസ്റ്റണ്‍ കണ്‍വൻഷന്‍റെ ചുക്കാൻ പിടിച്ചു . തുടർന്ന് നാല് വർഷത്തോളം ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡിൽ അംഗമായും, സെക്രട്ടറിയായും പ്രവർത്തിച്ചു.നിരവധി വർഷങ്ങളിൽ കണ്‍വൻഷന്‍റെ പലചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ