ട്രൈസ്സ്റ്റേറ്റ് കേരളാഫോറം 56 കാർഡ് ഗെയിം ഫിലാഡൽഫിയായിൽ
Wednesday, June 21, 2017 6:02 AM IST
ഫിലാഡൽഫിയ: ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്‍റെ 2017-ലെ സംയുക്ത ഓണാഘോഷത്തോടനുബന്ധിച്ച് 56 കാർഡ് ഗെയിം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരൈ സീറോ മലബാർ ഓഡിറ്റോറിയം (608 വെൽഷ് റോഡ് 19115) ലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
വിൻസന്‍റ് ഇമ്മാനുവൽ, മാതണ്ട ജോസഫ് കോഡിനേറ്റഴ്സായുള്ള കമ്മറ്റി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം 750 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനം 400 ഡോളറും ട്രോഫിയും മറ്റ് ആകർഷക സമ്മാനങ്ങളും നൽകുമെന്ന് ചീഫ് കോഡിനേറ്റർ വിൻസന്‍റ്് ഇമ്മാനുവൽ പറഞ്ഞു.

വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോണ്‍സർ ചെയ്യുന്നത് ഹെൽത്ത് കെയർ സ്റ്റാറ്റ് ഹോം കെയറും കാഷ്മീർ ഗാർഡൻ സൂപ്പർ മാർക്കറ്റുമാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 50 ഡോളർ നൽകി രജിസ്റ്റർ ചെയ്തിരിക്കണം.

കാർഡ് ഗെയിംമിന്‍റെ ആദ്യ രജിസ്റ്ററേഷൻ ട്രൈസ്സ്റ്റേററ് കേരളാഫോറത്തിന്‍റെ മുൻ ചെയർമാൻ ഫീലിപ്പോസ് ചെറിയാനിൽ നിന്ന് ചീഫ് കോഡിനേറ്റർ വിൻസന്‍റ് ഇമ്മാനുവൽ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ട്രൈസ്സ്റ്റേററ് കേരളാഫോറത്തിന്‍റെ 2017-ലെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന പരിപാടിയാണ് ഇതെന്നും തുടർന്ന് അടുക്കളത്തോട്ട മത്സരം, ഗ്രൂപ്പ് ഡാൻസ് മത്സരം എന്നിവയും സംഘടിപ്പിക്കുമെന്ന് ചെയർമാൻ റോണി വറുഗീസ് പറഞ്ഞു.

56 കാർഡ് ഗെയിംമിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക വിൻസന്‍റ് ഇമ്മാനുവൽ (ചീഫ് കോഡിനേറ്റർ): 215-880-3341, മാതന ജോസഫ് (കോഡിനേറ്റർ): 215-742-4587, റോണി വറുഗീസ് (ചെയർമാൻ): 267-243-9229,സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി): 267-322-8527, ടി.ജെ. തോംസണ്‍ (ട്രഷറർ): 215-429-2442

ജോർജ് ഓലിക്കൽ