ജോയ് ആലുക്കാസിന്‍റെ അമേരിക്കയിലെ ഷോറൂമുകളിൽ സ്വർണ സമ്മാന പദ്ധതി മുന്നേറുന്നു
Thursday, June 22, 2017 7:25 AM IST
ന്യൂയോർക്ക്: ലോകത്തിന്‍റെ പ്രിയപ്പെട്ട ജൂവലർ ജോയ് ആലുക്കാസിന്‍റെ വേനൽക്കാല സമ്മാന പദ്ധതി 60 കിലോഗ്രാം സ്വർണ നറുക്കെടുപ്പ് വിജയകരമായി പുരോഗമിക്കുന്നു.
അമേരിക്കയിലെ മുന്നു ഷോറൂമുകൾക്കൊപ്പം (എഡിസൻ, ന്യുജേഴ്സി; ഹൂസ്റ്റൻ, ഷിക്കാഗോ) ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള ജോയ് ആലുക്കാസ് ഷോറൂമുകളിൽ നിന്നു സ്വർണമോ വജ്രമോ വാങ്ങുന്നവരിൽ നിന്നു നറുക്കെടുത്താണു വിജയികളെ നിശ്ചയിക്കുന്നത്.

ജൂണ്‍ രണ്ടിനാരംഭിച്ച സമ്മാന പദ്ധതിക്കു വലിയ പ്രതികരണമാണു ലഭിക്കുന്നതെന്നു മാനേജ്മന്‍റ് അറിയിച്ചു. 'ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് ഇത്തരമൊരു സമ്മാനം നൽകാൻ കഴിയുന്നതിൽ അത്യധികം ആഹ്ളാദമുണ്ട് . മൂന്നു പതിറ്റാണ്ടായി ഞങ്ങളോടു സഹകരിക്കുകയും ഞങ്ങളുടെ വളർച്ചക്കു സഹായിക്കുകയും ചെയ്ത ഉപഭോക്താക്കൾക്ക്സ്വർണ സമ്മാനം തിരിച്ചു കൊടുക്കാൻ കഴിയുന്നതിൽ ഹ്രുദയം നിറഞ്ഞ നന്ദിയുണ്ട്,' ജോയ് ആലുക്കാസ് പറഞ്ഞു.

എഡിസണ്‍ ന്യൂ ജേഴ്സിയിൽ ഉള്ള ഷോറൂമിലും, ചിക്കാഗോയിലെ ഷോറൂമിലും, ഹൂസ്റ്റണിലെ ഷോറൂമിലും ജൂണ്‍ 17 ശനിയാഴ്ച നടന്ന നറുക്കെടുപ്പിലെ വിജയികളെ നേരിട്ടും മാധ്യമങ്ങൾ വഴിയായും അറിയിക്കുന്നതാണ്. അടുത്ത നറുക്കെടുപ്പ് ജൂലൈ ഒന്നാം തീയതിയാണ്. നിരവധി ഇന്ത്യക്കാരുടെ സാന്നിധ്യത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ നേതാക്കന്മാരും നറുക്കെടുപ്പിൽ പങ്കു ചേർന്നു.