രാഗവർണങ്ങൾ 2017 ജൂണ്‍ 25 ന്: ഒരുക്കങ്ങൾ പൂർത്തിയായി
Thursday, June 22, 2017 7:39 AM IST
മക്കാലൻ, ടെക്സസ്: എഡിൻബർഗ് ഡിവൈൻ മേഴ്സി സിറോ മലബാർ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംഗീത നൃത്ത കലാസന്ധ്യ രാഗവർണങ്ങൾ 2017 ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇടവകയുടെ ധനശേഖരണാർത്ഥം നടത്തപ്പെടുന്ന ഈ കലാസന്ധ്യ ജൂണ്‍ 25 ന് ഞായറാഴ്ച വൈകിട്ട് 3.30 ന് എഡിൻബർഗ് സിറ്റി ഓഡിറ്റോറിയത്തിലാണു നടത്തപ്പെടുന്നത്.

അമേരിക്കയിലെ പ്രമുഖ സംഗീത നൃത്ത വിദ്യാലയങ്ങളിലൊന്നായ ഹൂസ്റ്റണ്‍ ക്രെസന്േ‍റായിലെ കലാപ്രതിഭകളാണ് നൃത്ത സന്ധ്യയുടെ താളക്കൊഴുപ്പിനു ചുക്കാൻ പിടിക്കുന്നത്. പ്രസിദ്ധ ഗായകരായ കോറസ് പീറ്റർ, രശ്മി നായർ, ആന്േ‍റാ അങ്കമാലി എന്നിവർ അടിപൊളി ഗാനങ്ങളായെത്തുന്പോൾ നൃത്ത രംഗത്ത് പ്രത്യേക ശൈലികൾ ഉടമയായ ഗീത സുരേഷും, മിഷേൽ തോമസും സംഘവും നൃത്തച്ചുവടുകളുമായി കലാസന്ധ്യയെ വേറിട്ടതാകും.

നൃത്ത രംഗത്ത് തന്േ‍റതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീദേവി ടീച്ചർ കോറിയോഗ്രാഫി നിർവഹിച്ചപ്പോൾ കൊച്ചിൻ കലാഭവനിൽ കൂടി ശ്രദ്ധേയനായ സജു മാളിയേക്കൽ രാഗവർണങ്ങളുടെ സംവിധാനത്തോടൊപ്പം സൗണ്ട് എഞ്ചിനീയറിംഗും നിർവഹിക്കും. എഡിൻബർഗ്, മക്കാലൻ നിവാസികൾക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും ഈ രാഗവർണങ്ങൾ 2017 എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. വിൽസണ്‍ ആന്‍റണി : 832 614 6654
ഏബ്രഹാം ഫിലിപ്പ് : 956 878 0551
ജോണ്‍ വർഗീസ് : 956 739 8609
തോമസ് വർഗീസ് : 956 878 2163
ആന്‍റണി മാത്യു : 956 225 9227
ജോസഫ് ബിജു : 956 207 2457

റിപ്പോർട്ട്: ജീമോൻ റാന്നി