ത്രേസ്യാമ്മ ദേവസ്യ നിര്യാതയായി
Friday, June 23, 2017 6:30 AM IST
പിറവം: പുളിക്കൽ വീട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യയും ജെയിംസ് പുളിക്കലിന്‍റെ (ഫ്ലോറിഡ, യൂഎസ്എ) മാതാവുമായ ത്രേസ്യാമ്മ ദേവസ്യ (83) നിര്യാതയായി. സംസ്ക്കാരം ജൂണ്‍ 27 ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്നിന് പിറവം കോലങ്ങായി സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ നടക്കും. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് സന്തപ്ത കുടുംബാംഗങ്ങൾ. മറ്റു മക്കൾ: ബേബി പുളിക്കൽ (എറണാകുളം), മേരി ജോസ് (പാല), മാത്യൂ പുളിക്കൽ (ഖത്തർ), ജെയിംസ് പുളിക്കൽ (ഫ്ലോറിഡ, യൂ. എസ്.എ.). മരുമക്കൾ: മേരി ബേബി, ജോസ്, മേഴ്സി മാത്യൂ, ഷീന ജെയിംസ്.

വിനോദ് കൊണ്ടൂർ ഡേവിഡ്