ഷിക്കാഗോ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക പെരുന്നാൾ ജൂലൈ 7,8,9 തീയതികളിൽ
Friday, June 23, 2017 6:53 AM IST
ഷിക്കാഗോ: സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ (6099 N Northcott Ave, Chicago, IL 60631)കാവൽ പിതാവായ പരിശുദ്ധ മാർത്തോമാ ശ്ശീഹായുടെ ദുക്റോനോ പെരുന്നാൾ ജൂലൈ 7,8,9 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കൊണ്ടാടുന്നു.

ജൂലൈ രണ്ടിന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റുന്നതോടുകൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. അഭി. പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഷിക്കാഗോയിലെ സഹോദരീ ഇടവകകളിലെ വികാരിമാർ വിവിധ ശുശ്രൂഷകളിൽ പങ്കെടുക്കും.

ജൂലൈ ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 6.30നു സന്ധ്യാനമസ്കാരവും തുടർന്നു വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. എട്ടിന് ശനിയാഴ്ച രാവിലെ നാലിനു പെരുന്നാളിനോടനുബന്ധിച്ചുള്ള ഹാർവെസ്റ്റ് ഫെസ്റ്റിവൽ, ഭക്ഷ്യകാലാമേളകളുടെ ഉദ്ഘാടനം എന്നിവ നടക്കും. വൈകിട്ട് 6.30നു സന്ധ്യാനമസ്കാരവും ധൂപപ്രാർത്ഥനയും നടക്കും.

ഒന്പതിനു ഞായറാഴ്ച രാവിലെ 8.30നു പ്രഭാതനമസ്കാരവും, വിശുദ്ധകുർബാനയും തുടർന്നു മുത്തുക്കുടകൾ, കൊടി എന്നിവയേന്തി ഷിക്കാഗോ ചെണ്ട ക്ലബിന്‍റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടുകൂടിയുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും. ധൂപപ്രാർത്ഥന, ആശീർവാദം, കൈമുത്ത് എന്നിവയ്ക്കുശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്. കൊടിയിറക്കത്തോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

പെരുന്നാളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ഹാം ജോസഫ് (വികാരി) 708 856 7490, ഷാജൻ വർഗീസ് (ട്രസ്റ്റി) 847 997 8253, കോശി ജോർജ് (സെക്രട്ടറി) 224 489 8166 എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം