ഇന്ത്യൻ വിദ്യാർത്ഥിയുടെ ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹം നാസ വിക്ഷേപിച്ചു
Friday, June 23, 2017 7:15 AM IST
വാഷിംഗ്ടണ്‍: നാസയുടെ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണ ചരിത്രത്തിൽ ഇന്ത്യക്ക് വൻ അഭിമാനം. ഇന്ത്യൻ വിദ്യാർഥികൾ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്. റിഫാത്ത് ഷാരൂഖിന്‍റെ നേതൃത്വത്തിൽ ആറംഗസംഘം വികസിപ്പിച്ചെടുത്ത 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്. മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്‍റെ പേരിൽ വികസിപ്പിച്ചെടുത്ത ’കലാംസാറ്റ്’ ഇന്നലെ വ്യാഴാഴ്ച മൂന്നോടെയാണ് നാസാ വിക്ഷേപിച്ചത്.

നാസയും ഐ ഡൂഡിളും ചേർന്ന് സംഘടിപ്പിച്ച ക്യൂബ്സ് ഇൻ സ്പേസ് മത്സരത്തിൽ നിന്നാണ് റിഫാത്തിന്‍റെ കുഞ്ഞൻ ഉപഗ്രഹം തെരഞ്ഞെടുത്തത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ പരീക്ഷണങ്ങൾ നാസ എറ്റെടുക്കുന്നത്.

സ്മാർട്ട് ഫോണിനെക്കാളും ചെറിയ ഉപഗ്രഹത്തിന് 3.8 സെ.മീ നീളമുള്ള 3 ഡി പ്രന്‍റിംഗ് സാങ്കേതിക വിദ്യ ആദ്യമായി ബഹിരാകാശത്ത് പരീക്ഷിക്കാനാണ് ഉപഗ്രഹം ഉപയോഗിച്ചത്. സ്പോസ് കിഡ്സ് ഇന്ത്യയുടെ സിഇഒ ഡോ. കേശന്‍റെ മേൽനോട്ടത്തിലാണ് പദ്ധതി നടന്നത്.