ന്യൂയോർക്കിൽ നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് നൈറ്റ് ജൂലൈ 22ന്
Saturday, June 24, 2017 8:41 AM IST
ന്യൂയോർക്ക്: ഫ്രീഡിയ എന്‍റർടൈൻമെന്‍റും ഫ്ളവേഴ്സ് ടിവിയും സംയുക്തമായി ജൂലൈ 22ന് (ശനി) നടത്തുന്ന രണ്ടാമത് നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് നൈറ്റിന്േ‍റയും (നാഫാ) സിനിമാതാരങ്ങൾ ഉൾപ്പെടെ പ്രശസ്ത കലാകാര·ാർ പങ്കെടുക്കുന്ന മെഗാ എന്‍റർടൈൻമെന്‍റിന്േ‍റയും ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ഫ്രീഡിയ എന്‍റർടൈൻമെന്‍റ് പ്രസിഡന്‍റ് ഡോ. ഫ്രീമു വർഗീസ്, ഡയറക്ടർമാരായ ആനി ലിബു, സജി ഹെഡ്ജ്, ഡയസ് ദാമോദരൻ എന്നിവർ അറിയിച്ചു.

വൈകുന്നേരം അഞ്ചിന് ബ്രോങ്ക്സ് ലീമാൻ കോളജ് ഓഡിറ്റോറിയത്തിലാണ് അവാർഡ് നൈറ്റും കലാപരിപാടികളും അരങ്ങേറുക. ഈവർഷത്തെ അവാർഡ് നൈറ്റിൽ യുവാക്കളുടെ ഹരമായ നിവിൻ പോളി, മലയാളികളുടെ പ്രിയനടി മഞ്ജു വാര്യർ, സിനിമാ രംഗത്തെ കാരണവർ മധു, സംവിധായകനും നടനുമായ രഞ്ജി പണിക്കർ, ബോബൻ കുഞ്ചാക്കോ, ബിജു മേനോൻ, അജു വർഗീസ്, ടോവിൻ തോമസ്, ജോജോ ജോർജ്, നീരജ് മാധവ്, ചെന്പൻ വിനോദ്, വിനയ് ഫോർട്ട്, സോബിൻ സഹീർ, നർത്തകിയും നടിയുമായ ആശാ ശരത്, ഭാവന, അപർണ തുടങ്ങി നിരവധി പ്രശസ്തരായ സിനിമാ താരങ്ങൾ പങ്കെടുക്കുന്നു. ഹാസ്യത്തിന്‍റെ തന്പുരാരൻ രമേഷ് പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ പരിപാടികൾക്ക് ഹാസ്യത്തിന്‍റെ മേന്പൊടിയേകും. പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോർജ് നേതൃത്വം നൽകുന്ന മ്യൂസിക് ടീമിൽ മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ ഉണ്ണിമേനോൻ, വാണി ജയറാം, സയനോര, സൂരജ്, സംഗീത സംവിധായകൻ ബിജിപാൽ തുടങ്ങിയവരും പങ്കെടുക്കും.

75 ഡോളർ മുതൽ 500 ഡോളർ വരെയാണ് ടിക്കറ്റ് നിരക്കുകൾ. എന്നാൽ 1000 ഡോളറിന്‍റെ പാക്കേജ് എടുത്താൽ 21ന് വെള്ളിയാഴ്ച വൈകുന്നേരം മൻഹാട്ടനിൽ നടത്തുന്ന ഡിന്നർ ക്രൂസിലും ലൈവ് മ്യൂസിക്കിലും പങ്കെടുക്കുന്നതിനോടൊപ്പം 22ന് നടക്കുന്ന അവാർഡ് നൈറ്റിലും മുൻനിരയിൽ ഇരിപ്പിടം ലഭിക്കുന്നതാണ്. ലീമാൻ കോളജ് പരിസരത്ത് ധാരാളം ട്രീറ്റ് പാർക്കിംഗ് ലഭ്യമാണ്. കൂടാതെ അഞ്ചു ഡോളർ നൽകിയാൽ പാർക്കിംഗ് ലോട്ടിലും സൗകര്യം ലഭ്യമാണ്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്, കിച്ചൻ ട്രഷേഴ്സ്, ജോയ് അലൂക്കാസ് എന്നിവരാണ് പരിപാടികളുടെ മുഖ്യ സ്പോണ്‍സേഴ്സ്. ടിക്കറ്റുകൾ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും ലഭ്യമാണ്. www.nafaawards.comhttps:\\evetnzter.com\mytickets

വിവരങ്ങൾക്ക്: ആനി ലിബു 347 640 1295, സജി ഹെഡ്ജ് 516 433 4310, രാജു 516 348 4755.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി