യൂഹാനോൻ മാർ പോളികർപ്പോസ് തിരുമേനി ഡാളസ് വലിയ പള്ളിയിൽ
Monday, June 26, 2017 2:08 AM IST
ഡാളസ്: ഡാളസ് സെന്‍റ് മേരീസ് വലിയ പള്ളി പെരുന്നാളിനു മുഖ്യ കാർമികത്വം വഹിക്കാൻ ഓർത്തഡോക്സ് സഭാ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളികർപ്പോസ് തിരുമേനി എത്തുന്നു.

ഡാളസ് വലിയ പള്ളി പെരുന്നാൾ ഓഗസ്റ്റ് 13-നു കൊടിയേറി ഓഗസ്റ്റ് 18,19,20 തീയതികളിലാണ് ആഘോഷിക്കുന്നത്. വികാരി റവ.ഫാ. രാജു ദാനിയേൽ, ട്രസ്റ്റി റോജി കെ. ഏബ്രഹാം, സെക്രട്ടറി ബിജി ബേബി എന്നിവർ അടങ്ങുന്ന മാനേജിംഗ് കമ്മിറ്റി ഈവർഷത്തെ പെരുന്നാളിനു നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം