മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ഇടവകയിലെ പിതാക്കന്മാരെ ആദരിച്ചു
Monday, June 26, 2017 2:10 AM IST
ഷിക്കാഗോ: മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരിസ് ദൈവാലയത്തിൽ ജൂണ്‍ 18-നു ഞായാഴ്ച രാവിലെ പത്തിനുള്ള വി.കുർബാനയ്ക്കുശേഷം ഇടവകയിലെ എല്ലാ പിതാക്കാന്മാരേയും മുഖ്യകാർമികനായിരുന്ന അസി. വികാരി റവ ഫാ ബോബൻ വട്ടേന്പുറത്ത് ഫാദേഴ്സ് ഡേ പ്രമാണിച്ച് നടത്തിയ വി.ബലിയിലും പ്രാർത്ഥനയിലും ഏവരെയും ആശീർവദിച്ചാദരിച്ചു.

റവ ഫാ. ബോബൻ വട്ടേന്പുറത്ത് തന്‍റെ ആശംസാ പ്രസംഗത്തിൽ എല്ലാ പിതാക്കാ·ാരയും അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്യുന്നതായി പ്രിഖ്യാപിച്ചു. ആശ്വീർവാദ സ്വീകരണത്തിനായി മദ്ബഹയ്ക്കുസമീപം കടന്നുവന്ന ഏവരും പ്രാർത്ഥനയിലും പങ്കെടുത്തതിന് ശേഷം പിരിഞ്ഞു അന്നേദിവസം വളരെ വിപുലമായി നടത്തുവന്നിരുന്ന ഫാദേഴ്സ് ഡേ ആഘോഷങ്ങൾ ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപോലിത്താ അഭി. മാർ.കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ ദേഹവിയോഗത്തിലുള്ള ദുഖാചരണസൂചകമായി റദ്ദു ചെയ്ത് ലളിതമായിട്ടാണ് ചടങ്ങുകൾ ക്രിമികരിച്ചത്. പിആർഒ സ്റ്റീഫൻ ചൊള്ളന്പേൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം