ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ദുഖറാനോ തിരുനാൾ ജൂണ്‍ 30 മുതൽ ജൂലൈ 16 വരെ
Monday, June 26, 2017 2:11 AM IST
ഷിക്കാഗോ: സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെൽവുഡ് മാർത്തോമാ ശ്ശീഹാ കത്തീഡ്രൽ ഇടവകയിൽ ഭാരത അപ്പസ്തോലനും, ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദു:ഖറാനോ തിരുനാൾ ഭക്ത്യാഡംഭപൂർവ്വം നടത്തപ്പെടുന്നു.

ജൂണ്‍ 30 വെള്ളിയാഴ്ച വൈകിട്ട് ഏഴിനു - വി. കുർബാന- നൊവേന. റവ.ഫാ. ജോർജ് മാളിയേക്കൽ (രൂപതാ പ്രൊക്യുറേറ്റർ) മുഖ്യകാർമികത്വം വഹിക്കും.

ജൂലൈ ഒന്നിനു ശനി- രാവിലെ 8.30 വി. കുർബാന- റവ.ഫാ. ബാബു മഠത്തിപറന്പിൽ (സെന്‍റ് മേരീസ് മലങ്കര ചർച്ച്).

ജൂലൈ രണ്ടിനു ഞായർ: രാവിലെ എട്ടിനു- വി. കുർബാന, 11 വി. കുർബാന- രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. 12.30-നു കൊടിയേറ്റ്. റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം 5 -ന് വിശുദ്ധ കുർബാന (നോർത്ത് ബ്രൂക്ക്), 5.30-ന് വി. കുർബാന (കത്തീഡ്രലിൽ).

ജൂലൈ മൂന്ന് തിങ്കൾ: ദുഖ്റോനോ തിരുനാൾ- രാവിലെ 8.30-നു വി. കുർബാന, വൈകിട്ട് ഏഴിനു വിശുദ്ധ കുർബാന, നൊവേന- റവ.ഫാ. ജോസഫ് പാലയ്ക്കൽ സിഎംഐ മുഖ്യകാർമികൻ.

ജൂലൈ നാലാം തീയതി ചൊവ്വാഴ്ച: രാവിലെ 8. 30-നു വി.കർബാന, വൈകിട്ട് ഏഴിനു വി. കുർബാന- റവ.ഫാ. ഏബ്രഹാം മുത്തോലത്ത് (ഫൊറോനാ വികാരി, സേക്രട്ട് ഹാർട്ട് ക്നാനായ ചര്ച്ച്).

ജൂലൈ അഞ്ചാംതീയതി ബുധനാഴ്ച: രാവിലെ 8.30 വി. കുർബാന. വൈകിട്ട് ഏഴിനു വിശുദ്ധ കുർബാന- റവ.ഫാ. ജോണിക്കുട്ടി പുലിശേരി (രൂപതാ ചിൻസിലർ).

ജൂലൈ ആറു വ്യാഴം- രാവിലെ 8.30-ന് വിശുദ്ധ കുർബാന. വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാന (സുറിയാനി)- നൊവേന- റവ.ഫാ. വിൽസണ്‍ കണ്ടങ്കേരി (സീറോ മലബാർ ചർച്ച് എഡിൻബർഗ്, ടെക്സസ്).

ജൂലൈ ഏഴാംതീയതി വെള്ളി: രാവിലെ 8.30-നു വി. കുർബാന, വൈകിട്ട് അഞ്ചുനു റാസ കുർബാന, നൊവേന- ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, റവ.ഫാ. പോൾ ചാലിശേരി, റവ.ഫാ. വിൽസണ്‍ കണ്‍ങ്കേരി, റവ.ഫാ. ബോബി തോമസ് വട്ടംപുറത്ത്, റവ.ഫാ. ജോർജ് മാളിയേക്കൽ എന്നിവർ മുഖ്യകാർമികരായിരിക്കും.

വൈകിട്ട് 7.15-നു മലബാർ നൈറ്റ്- സീറോ മലബാർ കൾച്ചറൽ അക്കാഡമി നയിക്കുന്ന വിവിധ കലാപരിപാടികൾ.

ജൂലൈ എട്ടാംതീയതി ശനിയാഴ്ച രാവിലെ എട്ടിനു വിശുദ്ധ കുർബാന, വൈകിട്ട് അഞ്ചിനു വിശുദ്ധ കുർബാന (ഇംഗ്ലീഷ്), നൊവേന - ബിഷപ്പ് മാർ ജോയി ആലപ്പാട്ട് മുഖ്യകാർമികൻ. ഫാ. ഫൗസാഎല്ലാ കാക്കോ (മാർത്ത മറിയം ചർച്ച്, നോർത്ത് ബ്രൂക്ക്) സന്ദേശം നൽകും

വൈകിട്ട് ഏഴിനു പ്രസുദേന്തി വാഴ്ച, 7.30-നു പ്രസുദേന്തി നൈറ്റ് (ഈഗിൾ വിഷൻ 2017) പ്രസുദേന്തി വാർഡ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

ജൂലൈ ഒന്പതാം തീയതി ഞായറാഴ്ച: രാവിലെ ഒന്പതിനു വിശുദ്ധ കുർബാന, വൈകിട്ട് അഞ്ചിനു വിശുദ്ധ കുർബാന - ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാർമികൻ. ഫാ. ബോബ് ഹിൻസ് (ഒൗവർ ലേഡി ഓഫ് ബ്രൂക്ക് ചർച്ച്) സഹകാർമികൻ. റവ.ഫാ. തോമസ് മുളവനാൽ (വികാരി ജനറാൾ സെന്‍റ് മേരീസ് ക്നാനായ ചർച്ച്) തിരുനാൾ സന്ദേശം നൽകും.

6.45-നു കത്തീഡ്രൽ ഇടവകയുടെ പത്താം വാർഷികം നടത്തപ്പെടും. ഏഴിനു പ്രദക്ഷിണം ആരംഭിക്കും. തുടർന്നു സ്നേഹവിരുന്നും കരിമരുന്ന് കലാപ്രകടനവും ഉണ്ടായിരിക്കും.

ജൂലൈ പത്താംതീയതി തിങ്കളാഴ്ച: രാവിലെ 8.30-നു വിശുദ്ധ കുർബാന, വൈകിട്ട് ഏഴിനു വിശുദ്ധ കുർബാന- സകല മരിച്ച വിശ്വാസികളുടേയും ഓർമ്മദിനാചരണം.

ജൂലൈ 16 ഞായർ: രാവിലെ എട്ടിനു വിശുദ്ധ കുർബാന, പതിനൊന്നിനു വിശുദ്ധ കുർബാന, തുടർന്നു കൊടിയിറക്കുന്നതോടുകൂടി തിരുനാൾ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ (വികാരി) 714 800 3648, റവ.ഡോ. ജയിംസ് ജോസഫ് എസ്.ഡി.ബി (അസി. വികാരി), പോൾ വടകര (708 307 1122, ലൂക്ക് ചിറയിൽ (630 808 2125, സിബി പാറേക്കാട്ട് (847 209 1142), ജോർജ് അന്പലത്തിങ്കൽ (312 912 1762), ജോസഫ് കണിക്കുന്നേൽ (773 603 5660) (ട്രസ്റ്റിമാർ), തോമസ് മൂലയിൽ (തിരുനാൾ കോർഡിനേറ്റർ).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം