വർഗീസ് ചാക്കോ ഷിക്കാഗോയിൽ നിര്യാതനായി
Tuesday, June 27, 2017 1:36 AM IST
ഷിക്കാഗോ: ദീർഘനാളായി ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയ അയിരൂർ തറയിലേത്ത് പന്നിയോലിക്കൽ വർഗീസ് ചാക്കോ(കൂഞ്ഞൂട്ടി-95) നിര്യാതനായി. ഷിക്കാഗോ മാർത്തോമ്മ ചർച്ച് ഇടവകാംഗമാണ്. മാതൃ ഇടവക അയിരൂർ ചായൽ മാർത്തോമ്മ ചർച്ച്. ഭാര്യ: മറിയാമ്മ ചാക്കോ. മക്കൾ: പൊടിയമ്മ, ആലീസ്, പൊന്നമ്മ, രാജു, ബാബു, ഓമന, റോസമ്മ, ശാലിനി, മോൻസി, ഷൈനി.മരുമക്കൾ: പരേതനായ പാപ്പച്ചൻ, ജോർജ് വട്ടക്കാട്ട്, ജോർജ്കുട്ടി തെക്കേപ്പുറം, മായ, ഡോളി, പൊന്നച്ചൻ, രാജു, മനോജ്, സുനീന, സാജു(എല്ലാവരും യുഎസ്എ).

ജൂണ്‍ 28 ബൂധനാഴ്ച വൈകിട്ട് 4 മുതൽ 9 വരെ മൃതദേഹം ഷിക്കാഗോ മാർത്തോമ്മാ ചർച്ചിൽ പൊതുദർശനത്തിനുവയ്ക്കും.സംസ്കാരം 29ന് വ്യാഴാഴ്ച രാവിലെ 10ന് ഷിക്കാഗോ മാർത്തോമ്മാ ദൈവാലയത്തിൽ നടത്തുന്ന സംസ്കാരശുശ്രൂഷകൾക്കുശേഷം മേരിഹിൽ സെമിത്തേരിയിൽ.(8600 ചാശഹ ംമൗസല അ്ല, ചശഹലെ, കഘ60714)

കൂടുതൽ വിവരങ്ങൾക്ക്: സഖറിയാ ചാക്കാ(ബാബു)
847 361 2244

റിപ്പോര്‍ട്ട്: ബെന്നി പരിമണം