ടാന്പായിൽ മെഗാ തിരുവാതിര ഓഗസ്റ്റ് 19ന്
Tuesday, July 18, 2017 8:16 AM IST
ടാന്പാ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ (എംഎസിഎഫ്) ഓണാഘോഷത്തോടനുബന്ധിച്ച് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19ന് ഫ്ളോറിഡ ഹിന്ദു ടെന്പിളിനു സമീപമുള്ള ഇന്ത്യൻ കൾച്ചറൽ സെന്‍റർ (ഐസിസി) ഹാളിലാണ് പരിപാടികൾ.

ഓണാഘോഷത്തിന്‍റെ വിജയത്തിനായി എംഎസിഎഫ് ട്രസ്റ്റി ബോർഡിന്‍റെ എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സാൽമോൻ മാത്യു, ടോമി മ്യാൽക്കരപ്പുറത്ത്, സോണി കുളങ്ങര, സാജൻ കോരത് എന്നിവർ അറിയിച്ചു.

ടാന്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ലിജു ആന്‍റണിയും സെക്രട്ടറി ലക്ഷ്മി രാജേശ്വരിയും അറിയിച്ചു.

വിവരങ്ങൾക്ക്:www.macfthampa.com

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം