പി. വർഗീസ് ജോസഫ് ന്യുയോർക്കിൽ നിര്യാതനായി
Wednesday, July 19, 2017 2:27 AM IST
മീനടം: മുണ്ടിയാക്കൽ പുതുവേലിൽ കുഞ്ഞച്ചന്‍റെ മകൻ പി. വർഗീസ് ജോസഫ് (പാപ്പച്ചൻ- 66) ന്യുയോർക്കിൽ നിര്യാതനായി. തിരുവനന്തപുരം നാലാഞ്ചിറ സെന്‍റ് മേരീസ് ഇടവക അംഗവും മണ്ണന്തലയിൽ താമസിച്ചുവരികയായിരുന്ന പരേതൻ കയ്യാലത്തു കുടുംബാഗമാണ്. വർഷങ്ങളായി അമേരിക്കയിൽ കുടിയേറിയ പാപ്പച്ചൻ ജാക്സണ്‍ഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗമായിരുന്നു. തേവലക്കര കരിപ്പോട്ടു പടിഞ്ഞാറ്റതിൽ കുടുംബാഗമായ ലീലാമ്മയാണ് ഭാര്യ.

മക്കൾ: അജയ് ജോസഫ്, ആഷിലി ജോസഫ്. മരുമകൾ: ജിനോ ജോസഫ്

വ്യൂയിങ്: പാർക്ക് ഫ്യൂണറൽ ഹോം, 21 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒന്പതുവരെ 2175 Jericho Turnpike, Garden City Park, NY 11040

സംസ്കാരശുശ്രൂഷകൾ 22 ശനിയാഴ്ച രാവിലെ ഒൻപതിനു സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിക്കുന്നതും (110 School House Road Levittown, NY 11756 ) തുടർന്നു ഓൾ സെയിന്‍റ്സ് സെമിത്തേരിയിൽ സംസ്കാരശുശ്രൂഷകൾ പൂർത്തീകരിക്കും (Great Neck, NY 11024 ).

കൂടുതൽ വിവരങ്ങൾക്ക് : ഫാ. ജോണ്‍ തോമസ് (വികാരി) 516 996 4887, അജയ് ജോസഫ് (516 587 4889).