വെസ്റ്റേണ്‍ കാനഡ മലങ്കര കാത്തലിക് ഫാമിലി കോണ്‍ഫറൻസും, കാനഡയുടെ ജന്മദിനവും ആഘോഷിച്ചു
Wednesday, July 19, 2017 2:32 AM IST
കാൽഗറി: രണ്ടാമതു വെസ്റ്റേണ്‍ കാനഡ മലങ്കര സിറിയൻ കാത്തലിക് ഫാമിലി കോണ്‍ഫറൻസും, കാനഡയുടെ നൂറ്റിയന്പതാമത് ജന്മദിനവും ആഘോഷിച്ചു. ജൂലൈ 1,2 തീയതികളിൽ കാൽഗറി മേരി മദർ റിഡീമർ ചർച്ചിൽ നടന്ന ചടങ്ങുകൾക്ക് റവ.ഫാ. ജോണ്‍ കുര്യാക്കോസ്, റവ.ഫാ. ജോസി ചിറയത്ത്, റവ.ഫാ. തോമസ് പുതുപ്പറന്പിൽ, റവ.ഫാ. റെജി മാത്യു എന്നിവർ നേതൃത്വം നൽകി.

കാൽഗറി സീറോ മലബാർ സഭ ഡയറക്ടർ ഫാ. സാജോ പുതുശേരി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഫാ. ഷിബു കല്ലറയ്ക്കൽ ആശംസാ പ്രസംഗം നടത്തി. തുടർന്നു ഫാ. ജോസ് ടോം കളത്തിൽപറന്പിൽ, ഫാ. തോമസ് വടശേരി എന്നിവർ കുടുംബ സംഗമത്തെ അനുമോദിച്ചു.

||

ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ടാ എന്നീ പ്രോവിൻസുകളിൽ നിന്ന് ഏകദേശം അറുപത്തിയഞ്ചോളം കുടുംബങ്ങൾ പങ്കെടുത്ത ഈ സമ്മേളനത്തിന് കാൽഗറി സെന്‍റ് ജൂഡ് മലങ്കര കത്തോലിക്കാ സമൂഹം ആതിഥ്യം അരുളി.

എംസിവൈഎം, മാതൃസമാജം, സണ്‍ഡേ സ്കൂൾകുട്ടികൾ എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആകർഷണീയമായിരുന്നു. തുടർന്നു മലങ്കര കത്തോലിക്കാ സഭ വെസ്റ്റേണ്‍ കാനഡയിലെ വൈദീകരുടെ വിശുദ്ധ കുർബാനയോടെ കുടുംബസംഗമം സമംഗളം പര്യവസാനിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം