കേരളത്തിലെ നഴ്സിംഗ് സമരത്തിന് ഓർമ പിന്തുണ പ്രഖ്യാപിച്ചു
Wednesday, July 19, 2017 6:14 AM IST
ഫിലാഡൽഫിയ: കേരളത്തിലെ നഴ്സുമാർ നടത്തുന്ന സമരങ്ങളെ ഓവർസീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷൻ (ഇന്‍റർനാഷണൽ) പിന്തുണക്കുന്നുവെന്നും അമേരിക്കൻ നിയമം അനുവദിക്കുന്ന സാധ്യമായ സഹായങ്ങൾ ലഭ്യമാക്കുവാൻ ഓർമ തയാറാണെന്നും ഓർമ പ്രസിഡന്‍റ് ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി പി.ഡി. ജോർജ് നടവയൽ, ട്രഷറർ ഷാജി മിറ്റത്താനി എന്നിവർ എഎൻഎ പ്രസിഡന്‍റ് ലൈജു വേങ്ങലിക്ക്ë നൽകിയ ഈ മെയിൽ സന്ദേശത്തിൽ പ്രസ്താവിച്ചു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്സസ് അസോസിയേഷൻ എന്ന പ്രഫഷണൽ നഴ്സസ് സംഘടനയുടെ സമരങ്ങൾ ജീവകാരുണ്യ വിഷയവും നീതിയുക്തവും മാനുഷികമൂല്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള തേരോട്ടവും ആകയാലാണ് ഓർമ സമരത്തിന് അനുകൂലമായ നിലപാട് എടുത്തത്.

ഒരു ദിവസം രണ്ടു ഡോളറിന്‍റെ വേതനം വാങ്ങി പ്രഫഷണൽ നഴ്സുമാർ പണിയെടുക്കണമെന്ന് ശഠിക്കുന്ന കേരളത്തിലെ ഭരണനേതൃത്വത്തിന്‍റെ നിലപാട് ഇഎംഎസും പി.ടി. ചാക്കോയും സി.എച്ച്. അച്യുതമേനോനും നായനാരും ആന്‍റണിയും കരുണാകരനും ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും ഭരിച്ച കേരളത്തിനപമാനമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: ജോർജ് നടവയൽ