ഡോ. വിനോ ജോണ്‍ ഡാളസിൽ പ്രസംഗിക്കുന്നു
Thursday, July 20, 2017 2:59 AM IST
ഡാളസ്: സുവിശേഷക പ്രസംഗികനും, ഹൃദയ ശസ്ത്രക്രിയാ വിദഗ്ദമായ ഡോ വിനോ ജെ ഡാനിയേൽ (ഫിലാഡൽഫിയ) ജൂലൈ 21, 22, 23 തിയതികളിൽ ഡാളസിൽ വാചന പ്രഘോഷണം നടത്തുന്നു.

ഡാളസ് സെന്‍റ് പോൾസ് മാർത്തോമാ ചർച്ച് വാർഷിക കണ്‍വൻഷനിലാണ് തിരുവചനങ്ങളെ ആസ്പദമാക്കി പ്രസംഗിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് ഏഴിനു ഡാളസ് സെന്‍റ് പോൾസ് ചർച്ചിൽ യോഗങ്ങൾ ആരംഭിക്കും.

ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം കടശ്ശി യോഗവും ഉണ്ടായിരിക്കും.കണ്‍വെൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ ഷൈജു പി ജോണ്‍, സെക്രട്ടറി ലിജു എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: റവ ഷൈജു പി ജോണ്‍- 972 226 0976.

റിപ്പോർട്ട്: പി.പി. ചെറിയാൻ