ഡാളസിന് ആദ്യമായി വനിതാ പോലീസ് ചീഫ്
Thursday, July 20, 2017 3:00 AM IST
ഡാളസ്: ഡാളസിന്‍റെ ചരിത്രത്തിൽ ആദ്യമായി വനിതാ പോലീസിന്‍റെ തലപ്പത്ത് വനിതയെ നിയമിച്ചു. ഡിട്രോയ്റ്റ് ഡെപ്യൂറ്റി പോലീസ് ചീഫും പത്തൊന്പതു വർഷവും സർവീസുള്ള ഉലിഷ റിനെ ഹോളിനെയാണ് പ്രഥമ വനിതാ പോലീസ് ചീഫായി നിയമിക്കുന്നതെന്ന് ഡാളസ് സിറ്റി മാനേജർ ജൂലൈ 19 -നു മാധ്യമങ്ങളെ അറിയിച്ചു.

കളങ്കമറ്റ പൊതു ജീവിതത്തിന്‍റെ ഉടമയാണ് റിനെ ഹോളെന്ന് സിറ്റി മാനേജർ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ പോലീസ് ചീഫായിരുന്ന ഡേവിഡ് ബ്രൗണ്‍ റിട്ടയർ ചെയ്ത ഒഴിവിലാണ് പുതിയ നിയമനം.റിനെ ഹാളിന് ആറു വയസായിരുന്നപ്പോൾ റിനെയുടെ പിതാവും പോലീസ് ഓഫീസറുമായിരുന്ന ഉലിസസ് ബ്രൗണ്‍ 1971 ഓഗസ്റ്റിൽ ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ചിരുന്നു.

ഡേവിഡ് ബ്രൗണ്‍ റിട്ടയർ ചെയ്ത് ചില മാസങ്ങൾക്ക് ശേഷമാണ് അഞ്ച് പോലീസുകാർ ഡാളസിൽ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റ് മരിച്ചത്. പോലീസ് ചീഫ് ഡാളസിലെ പൗര·ാരുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി മാനേജർ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ