ഡാളസിൽ മാർത്തോമ്മ സീനിയർ ഫെലോഷിപ്പ് നാഷണൽ കോണ്‍ഫറൻസ്
Friday, July 21, 2017 4:29 AM IST
ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന നാലാമത് നാഷണൽ സീനിയർ ഫെലോഷിപ്പ് കോണ്‍ഫറൻസ് സെപ്റ്റംബർ 20, 21, 22, 23 തീയതികളിൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് പള്ളിയിൽ നടക്കും.

എന്‍റെ സംവത്സരങ്ങളോട് ജീവിതത്തെ ചേർക്കുവാൻ ഈ മലയും ഞാൻ ഏറ്റെടുക്കുന്നു. (Claiming the mountain adding life to years) എന്ന ബൈബിളിലെ കാലേബിന്‍റെ വാക്കുകളാണ് മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഭദ്രാസനാധിപൻ ഡോ.ഐസക് മാർ ഫിലക്സിനോസ് കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ധ്യാനഗുരു ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ, റവ.എബ്രഹം സ്കറിയ, റവ. പി.സി. സജി, റവ. മാത്യു സാമുവേൽ, റിൻസ് മാത്യു, പ്രീന മാത്യു എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും. കോണ്‍ഫറൻസിന്‍റെ വിജയത്തിനായി ജനറൽ കണ്‍വീനർ തോമസ് മാത്യുവിന്‍റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.

പങ്കെടുക്കുന്നവർ ഓഗസ്റ്റ് 15 നു മുന്പായി 100 ഡോളർ രജിസ്ട്രേഷൻ ഫീസ് നൽകി രജിസ്റ്റർ ചെയ്യണമെന്ന് കണ്‍വീനർ ഈശോ മാളിയേക്കൽ അറിയിച്ചു.www.mtcfb.org എന്ന വെബ്സൈറ്റിലെ SF Conference 2017 എന്ന ലിങ്കിലൂടെ ഓണ്‍ലൈൻ രജിസ്ട്രേഷനും പേയ്മെന്‍റും നടത്താവുന്നതാണ്. ഡബിൾ ട്രീ ബൈ ഹിൽട്ടണ്‍, ഓമ്നി പാർക്ക് വെസ്റ്റ് എന്നീ ഹോട്ടലുകളിൽ ഡിസ്കൗണ്ട് നിരക്കിൽ താമസ സൗകര്യത്തിനായി ഓഗസ്റ്റ് 30 നു മുന്പായി മുറികൾ ബുക്ക് ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: ഷാജി രാമപുരം