റിവ ഗാംഗുലി ദാസിന് യാത്രയയപ്പ് നൽകി
Saturday, July 22, 2017 6:47 AM IST
ഫോഡ്സ് (ന്യൂജേഴ്സി): ന്യൂയോർക്ക് ഇന്ത്യൻ കോണ്‍സൽ ജനറൽ റിവ ഗാംഗുലി ദാസിന് ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് ഇന്ത്യൻ സമൂഹം ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

ജൂലൈ 18ന് ന്യൂയോർക്ക് റോയൽ ആർബർട്ട് പാലസിൽ ചേർന്ന യോഗത്തിൽ എഫ്ഐഎ ചെയർമാൻ രമേഷ് പട്ടേൽ, പ്രസിഡന്‍റ് ആൻഡ് 7 ബാട്ടീസ്, ടിവി ഏഷ്യ ചെയർമാൻ എച്ച്.ആർ. ഷാ, ഹിദൂസ് അമേരിക്കൻ ബാങ്ക് അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.

2016 മാർച്ചിലാണ് റിവ, ന്യൂയോർക്കിൽ കോണ്‍സൽ ജനറലായി ചുമതലയേറ്റത്. യുഎസ് കോണ്‍ഗ്രസ്മെൻ, സെനറ്റേഴ്സ്, ന്യൂയോർക്ക് സിറ്റി ഒഫിഷ്യൽസ് എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റിവ, ഇന്‍റർനാഷണൽ യോഗ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു. ഡൽഹിയിൽ ഇന്ത്യൻ കൗണ്‍സിൽ കൾച്ചറൽ റിലേഷൻസ് ഡയറക്ടർ ജനറലായാണ് പുതിയ നിയമനം. അമേരിക്കയിലെ വിവിധ ഇന്ത്യൻ സംഘടനകളിൽ നിന്നും ലഭിച്ച സഹകരണത്തിന് റിവ ഗാംഗുലി നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ